ഏപ്രിൽ 16-22
മർക്കോസ് 1-2
ഗീതം 130, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു:” (10 മിനി.)
(മർക്കോസ്—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
മർ 2:3-5—യേശു ഒരു തളർവാതരോഗിയുടെ പാപങ്ങൾ അനുകമ്പയോടെ ക്ഷമിച്ചു (jy-E 67 ¶3-5)
മർ 2:6-12—തളർവാതരോഗിയെ സുഖപ്പെടുത്തിക്കൊണ്ട് പാപങ്ങൾ ക്ഷമിക്കാനുള്ള അധികാരം തനിക്കുണ്ടെന്നു യേശു തെളിയിച്ചു (“ഏതാണ് എളുപ്പം” എന്നതിന്റെ മർ 2:9-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 1:11—യഹോവ യേശുവിനോടു പറഞ്ഞ വാക്കുകളുടെ അർഥം എന്താണ്? (“നീ എന്റെ പ്രിയപുത്രൻ,” “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” “ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി” എന്നിവയുടെ മർ 1:11-ലെ പഠനക്കുറിപ്പുകൾ, nwtsty)
മർ 2:27, 28—യേശു ‘ശബത്തിനും കർത്താവ്’ എന്നു തന്നെ വിളിച്ചത് എന്തുകൊണ്ട്? (“ശബത്തിനു കർത്താവ്” എന്നതിന്റെ മർ 2:28-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 1:1-15
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന അവതരണം ഉപയോഗിക്കുക.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ചചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്:” (7 മിനി.) ചർച്ച. ജയിലിൽനിന്ന് ജീവിതവിജയത്തിലേക്ക് എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: യഥാർഥസന്തോഷം കണ്ടെത്താൻ ഡൊണാൾഡിനെ എന്താണു സഹായിച്ചത്? ആളുകളോടു പ്രസംഗിക്കുമ്പോൾ നമുക്ക് എങ്ങനെ യേശുവിനെ അനുകരിച്ചുകൊണ്ട് പക്ഷപാതം കാണിക്കാതിരിക്കാം?—മർ 2:17.
യഹോവ “ഉദാരമായി” ക്ഷമിക്കുന്നു: (8 മിനി.) ചർച്ച. യഹോവെ, ഞാൻ അങ്ങയെ ഒന്നാമതുവെക്കാൻ പോകുന്നു എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: അനാലിസാ യഹോവയിലേക്കു മടങ്ങിവന്നത് എങ്ങനെ, എന്തുകൊണ്ട്? (യശ 55:6, 7) യഹോവയിൽനിന്ന് അകന്നുപോയവരെ സഹായിക്കാൻ അനാലിസായുടെ അനുഭവം നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം?
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 17 ¶1-10
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 119, പ്രാർഥന