ശബത്തിൽ സുഖപ്പെടുത്തുന്നു
ജൂതമതനേതാക്കന്മാരുടെ മനോഭാവം കണ്ടപ്പോൾ യേശുവിന്റെ മനസ്സു നൊന്തത് എന്തുകൊണ്ട്? കാരണം അവർ എണ്ണമറ്റ ചെറിയചെറിയ നിയമങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ശബത്ത് ഭാരമുള്ളതാക്കി. ഉദാഹരണത്തിന്, ശബത്തുദിവസത്തിൽ ഒരു ചെള്ളിനെ കൊല്ലുന്നതുപോലും വിലക്കിയിരുന്നു. ജീവൻ അപകടത്തിലാണെങ്കിൽ മാത്രമേ ശബത്തിൽ ചികിത്സിക്കാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. അതിന്‍റെ അർഥം ഒടിഞ്ഞ അസ്ഥിയോ ഉളുക്കോ ശബത്തുദിവസം വെച്ചുകെട്ടുന്നതു ശരിയല്ല എന്നായിരുന്നു. ശോഷിച്ച കൈയുള്ള ആളുടെ കാര്യത്തിൽ ആ മതനേതാക്കന്മാർക്കു യാതൊരു താത്പര്യവുമില്ലായിരുന്നെന്നു വ്യക്തം.