ഏപ്രിൽ 30–മെയ് 6
മർക്കോസ് 5-6
ഗീതം 151, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനുണ്ട്:” (10 മിനി.)
മർ 5:38—സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ നമുക്കു വളരെയധികം വേദന തോന്നും
മർ 5:39-41—മരണത്തിൽ ‘ഉറങ്ങുന്നവരെ’ ഉയിർപ്പിക്കാൻ യേശുവിനു ശക്തിയുണ്ട് (“മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നതിന്റെ മർ 5:39-ലെ പഠനക്കുറിപ്പ്, nwtsty)
മർ 5:42—ഭാവിയിൽ പുനരുത്ഥാനം നടക്കുമ്പോൾ ആളുകൾ ‘സന്തോഷംകൊണ്ട് മതിമറക്കും’ (jy-E 118 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മർ 5:19, 20—ഈ സാഹചര്യത്തിൽ യേശു സാധാരണയിൽനിന്ന് വ്യത്യസ്തമായ നിർദേശങ്ങൾ കൊടുത്തത് എന്തുകൊണ്ട്? (“വീട്ടുകാരുടെ അടുത്തേക്കു പോയി . . . പറയുക” എന്നതിന്റെ മർ 5:19-ലെ പഠനക്കുറിപ്പ്, nwtsty)
മർ 6:11—“നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്ത്? (“നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക” എന്നതിന്റെ മർ 6:11-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മർ 6:1-13
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വീട്ടുകാരനെ jw.org വെബ്സൈറ്റ് കാണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) തിരുവെഴുത്തും അടുത്ത സന്ദർശനത്തിനുള്ള ചോദ്യവും നിങ്ങൾക്കു തിരഞ്ഞെടുക്കാം.
ബൈബിൾപഠനം: (6 മിനി. വരെ) bhs 36 ¶23-24—ഹൃദയത്തിൽ എത്തിച്ചേരുന്ന വിധത്തിൽ പഠിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുക:” (5 മിനി.) ചർച്ച.
യഹോവയുടെ സംഘടനയിൽ ആശ്വാസം കണ്ടെത്തുന്നു: (10 മിനി.) ചർച്ച. വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: പെരാ ദമ്പതികൾ എന്തൊക്കെ പരിശോധനകളാണു നേരിട്ടത്? പിടിച്ചുനിൽക്കാൻ അവരെ എന്താണു സഹായിച്ചത്? പരിശോധനകൾ ഉണ്ടാകുമ്പോൾ ഒരു ആത്മീയദിനചര്യ നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 1 ¶1-10, ഭരണസംഘത്തിൽനിന്നുള്ള കത്ത്
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 23, പ്രാർഥന