ക്രിസ്ത്യാനികളായി ജീവിക്കാം
പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുക
ശിഷ്യരാക്കുന്നതു ഒരു വീടു പണിയുന്നതുപോലെയാണ്. നന്നായി പണിയണമെങ്കിൽ നമ്മൾ ഉപകരണങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം. പ്രത്യേകിച്ചും നമ്മുടെ മുഖ്യ ഉപകരണമായ ദൈവവചനം ഉപയോഗിക്കുന്നതിൽ നമ്മൾ വൈദഗ്ധ്യം നേടണം. (2തിമ 2:15) കൂടാതെ, ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്നതിന്‍റെ കീഴിലെ മറ്റു പ്രസിദ്ധീകരണങ്ങളും വീഡിയോകളും നന്നായി ഉപയോഗിക്കണം. ആളുകളെ ശിഷ്യരാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. *
പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നമുക്ക് എങ്ങനെ കൂടുതൽ മെച്ചപ്പെടാം? (1) വയൽസേവന ഗ്രൂപ്പ് മേൽവിചാരകനോടു സഹായം ചോദിക്കുക, (2) നല്ല അനുഭവപരിചയമുള്ള ഒരു പ്രചാരകന്റെയോ മുൻനിരസേവകന്റെയോ കൂടെ പ്രവർത്തിക്കുക, (3) പരിശീലിക്കുക, പരിശീലിക്കുക, വീണ്ടുംവീണ്ടും പരിശീലിക്കുക. ഈ പ്രസിദ്ധീകരണങ്ങളും വീഡിയോകളും ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം നേടുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ നിർമാണപ്രവർത്തനത്തിൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു കഴിയും.
മാസികകൾ
ലഘുപത്രികകൾ
പുസ്‌തകങ്ങൾ
ലഘുലേഖകൾ
വീഡിയോകൾ
ക്ഷണക്കത്തുകൾ
സന്ദർശക കാർഡുകൾ
^ ഖ. 3 ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്ത് ഇല്ലാത്ത ചില പ്രസിദ്ധീകരണങ്ങൾ പ്രത്യേക വിഭാഗങ്ങളെ മനസ്സിൽക്കണ്ട് തയ്യാറാക്കിയിരിക്കുന്നതാണ്. ഉചിതമായ സന്ദർഭങ്ങളിൽ അവ ഉപയോഗിക്കുക.