നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ഒക്ടോബര്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
മനുഷ്യർ കഷ്ടപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ചും ദൈവം അത് എങ്ങനെയാണ് അവസാനിപ്പിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചും സംഭാഷണം നടത്താൻ ഉപയോഗിക്കാവുന്ന മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
യേശു തന്റെ ആടുകൾക്കായി കരുതുന്നു
നല്ല ഇടയനായ യേശുവിനു തന്റെ ആടുകളെ ഓരോന്നിനെയും അറിയാം, അവയുടെ ആവശ്യങ്ങളും ബലഹീനതകളും പ്രാപ്തികളും എല്ലാം.
ദൈവവചനത്തിലെ നിധികൾ
യേശുവിന്റെ അനുകമ്പ അനുകരിക്കുക
യേശുവിന്റെ അനുകമ്പയും സഹാനുഭൂതിയും അത്ര ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ടാണ് ?
ദൈവവചനത്തിലെ നിധികൾ
‘ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നു’
താഴ്മയുള്ളവരായിരിക്കാനും സഹോദരങ്ങൾക്കുവേണ്ടി എളിയ ജോലികൾ ചെയ്യാനും യേശു അപ്പോസ്തലന്മാരെ പഠിപ്പിച്ചു.
ക്രിസ്ത്യാനികളായി ജീവിക്കാം
സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—തൻകാര്യം നോക്കുന്നതും പ്രകോപിതരാകുന്നതും ഒഴിവാക്കുക
ക്രിസ്തുതുല്യമായ സ്നേഹം കാണിക്കുന്നതിന്, നമ്മൾ മറ്റുള്ളവരുടെ താത്പര്യം നോക്കുകയും പ്രകോപിതരാകുന്നത് ഒഴിവാക്കുകയും ചെയ്യണം.
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല”
ചുറ്റുമുള്ള ലോകത്തിൽനിന്ന് ശുദ്ധരായി നിൽക്കുന്നതിന്, യേശുവിന്റെ അനുഗാമികൾക്കു ധൈര്യം വേണം.
ക്രിസ്ത്യാനികളായി ജീവിക്കാം
സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—അമൂല്യമായ ഐക്യം കാത്തുസൂക്ഷിക്കുക
ഐക്യമുള്ളവരായി തുടരുന്നതിന്, നമ്മൾ പരസ്പരം സ്നേഹിക്കുകയും ഉദാരമായി ക്ഷമിക്കുകയും വേണം.
ദൈവവചനത്തിലെ നിധികൾ
യേശു സത്യത്തിനു സാക്ഷിയായി നിന്നു
യേശുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ നമ്മളും, വാക്കിലും പ്രവൃത്തിയിലും സത്യത്തിനു സാക്ഷികളായി നിൽക്കണം.
ക്രിസ്ത്യാനികളായി ജീവിക്കാം
സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—സത്യത്തിൽ സന്തോഷിക്കുക
വ്യാജവും അനീതിയും നിറഞ്ഞ ഒരു ലോകത്തിലാണു ജീവിക്കുന്നതെങ്കിലും നമ്മൾ സത്യത്തിനു സാക്ഷികളായി നിൽക്കുകയും സത്യത്തിൽ സന്തോഷിക്കുകയും വേണം.