ക്രിസ്ത്യാനികളായി ജീവിക്കാം
സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—തൻകാര്യം നോക്കുന്നതും പ്രകോപിതരാകുന്നതും ഒഴിവാക്കുക
എന്തുകൊണ്ട് പ്രധാനം: സ്നേഹം തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുമെന്നു യേശു പറഞ്ഞു. (യോഹ 13:34, 35) ക്രിസ്തുതുല്യമായ സ്നേഹം കാണിക്കുന്നതിന്, നമ്മൾ മറ്റുള്ളവരുടെ താത്പര്യം നോക്കുകയും പ്രകോപിതരാകുന്നത് ഒഴിവാക്കുകയും ചെയ്യണം.—1കൊ 13:5.
എങ്ങനെ ചെയ്യാം:
-
ആരെങ്കിലും നമ്മളെ മുറിപ്പെടുത്തുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ, ഒരു നിമിഷം ചിന്തിക്കുക. പ്രശ്നത്തിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിക്കുക. തിരിച്ചടിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുക.—സുഭ 19:11
-
ഓർക്കുക: എല്ലാവരും അപൂർണരാണ്, പിന്നീട് ഖേദിച്ചേക്കാവുന്ന എന്തെങ്കിലും നമ്മളും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറുണ്ട്
-
ഭിന്നതകൾ പെട്ടെന്നുതന്നെ പരിഹരിക്കുക
‘നിങ്ങൾ പരസ്പരം സ്നേഹിപ്പിൻ’—തൻകാര്യം നോക്കുന്നതും പ്രകോപിതരാകുന്നതും ഒഴിവാക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
മീറ്റിങ്ങ് കഴിഞ്ഞ് സേവനക്കമ്മിറ്റി കൂടാമെന്ന ഏകോപകന്റെ അഭിപ്രായത്തോടു മറ്റേ മൂപ്പൻ എങ്ങനെയാണു പ്രതികരിച്ചത്?
-
മറുപടി പറയുന്നതിനു മുമ്പ് ഒരു നിമിഷം ചിന്തിച്ചതു പ്രകോപിതനാകാതിരിക്കാൻ ഏകോപകനെ എങ്ങനെയാണു സഹായിച്ചത്?
-
ഏകോപകന്റെ സൗമ്യതയോടെയുള്ള മറുപടി സാഹചര്യത്തിന് അയവ് വരുത്തിയത് എങ്ങനെ?