വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരിച്ചറിയിക്കുന്നു—അമൂല്യമായ ഐക്യം കാത്തു​സൂ​ക്ഷി​ക്കുക

സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരിച്ചറിയിക്കുന്നു—അമൂല്യമായ ഐക്യം കാത്തു​സൂ​ക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം: മരണത്തി​നു മുമ്പുള്ള രാത്രി​യിൽ, തന്റെ ശിഷ്യ​ന്മാ​രെ​ല്ലാം ‘ഒന്നായി​ത്തീ​രു​ന്ന​തി​നു​വേണ്ടി’ യേശു പ്രാർഥി​ച്ചു. (യോഹ 17:23) ഐക്യ​മു​ള്ള​വ​രാ​യി തുടരു​ന്ന​തിന്‌, നമ്മൾ പരസ്‌പരം സ്‌നേ​ഹി​ക്കണം, സ്‌നേഹം “ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല.”—1കൊ 13:5.

എങ്ങനെ ചെയ്യാം:

  • യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ മറ്റുള്ള​വ​രി​ലെ നന്മ കാണുക

  • ഉദാര​മാ​യി ക്ഷമിക്കുക

  • പ്രശ്‌നം പരിഹ​രി​ച്ചു​ക​ഴി​ഞ്ഞാൽ, പിന്നെ അത്‌ എടുത്തി​ട​രുത്‌.—സുഭ 17:9

നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​പ്പിൻ’—ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്ക​രുത്‌ എന്ന വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • വീഡി​യോ​യു​ടെ ആദ്യഭാ​ഗത്ത്‌, താൻ ‘ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നു​ണ്ടെന്ന്‌’ ഹെലൻ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

  • രണ്ടാം ഭാഗത്ത്‌, ഹെലൻ എങ്ങനെ​യാ​ണു തന്റെ തെറ്റായ ചിന്തകൾ മറിക​ട​ക്കു​ക​യും ശരിയായ വീക്ഷണം പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തത്‌?

  • ഒടുവിൽ, ഹെലൻ എങ്ങനെ​യാ​ണു സഭയുടെ ഐക്യം വളർത്തുന്ന വിധത്തിൽ പ്രവർത്തി​ച്ചത്‌?

ദ്രോഹങ്ങളുടെ കണക്കു സൂക്ഷി​ച്ചാൽ അത്‌ ആർക്കാ​യി​രി​ക്കും ഏറ്റവും അധികം ദോഷം ചെയ്യു​ന്നത്‌?