വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കു​ന്നു—സത്യത്തിൽ സന്തോ​ഷി​ക്കുക

സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കു​ന്നു—സത്യത്തിൽ സന്തോ​ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം: യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌, ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യത്തി​നു നമ്മൾ സാക്ഷി​യാ​യി നിൽക്കണം. (യോഹ 18:37) വ്യാജ​വും അനീതി​യും നിറഞ്ഞ ഒരു ലോക​ത്തി​ലാ​ണു ജീവി​ക്കു​ന്ന​തെ​ങ്കി​ലും, നമ്മൾ സത്യത്തിൽ സന്തോ​ഷി​ക്കു​ക​യും സത്യം സംസാ​രി​ക്കു​ക​യും സത്യമാ​യ​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും വേണം.—1കൊ 13:6; ഫിലി 4:8.

എങ്ങനെ ചെയ്യാം:

  • മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​പ​ര​ത്തു​ക​യോ അങ്ങനെ​യുള്ള കാര്യ​ങ്ങൾക്കു ചെവി കൊടു​ക്കു​ക​യോ ചെയ്യരുത്‌.—1തെസ്സ 4:11

  • മറ്റൊ​രാ​ളു​ടെ ആപത്തിൽ സന്തോ​ഷി​ക്ക​രുത്‌

  • പ്രോ​ത്സാ​ഹനം പകരുന്ന, നല്ല കാര്യ​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ക

നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​പ്പിൻ’—അനീതി​യിൽ സന്തോ​ഷി​ക്കാ​തെ സത്യത്തിൽ സന്തോ​ഷി​ക്കുക  എന്ന വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ഏത്‌ അർഥത്തി​ലാ​ണു ഡെബി ‘അനീതി​യിൽ സന്തോ​ഷി​ച്ചത്‌?’

  • ഡെബി​യു​മാ​യുള്ള സംഭാ​ഷണം ആലീസ്‌ എങ്ങനെ​യാ​ണു നല്ല കാര്യ​ങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ട്ടത്‌?

  • നമുക്കു സംസാ​രി​ക്കാൻ കഴിയുന്ന ചില നല്ല കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

അനീതിയിലല്ല, സത്യത്തിൽ സന്തോ​ഷി​ക്കു​ക