ഒക്ടോബർ 8-14
യോഹന്നാൻ 11-12
ഗീതം 16, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശുവിന്റെ അനുകമ്പ അനുകരിക്കുക:” (10 മിനി.)
യോഹ 11:23-26—യേശു മാർത്തയോടു സാന്ത്വനവാക്കുകൾ പറഞ്ഞു (“ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നതിന്റെ യോഹ 11:24-ലെയും “ഞാനാണു പുനരുത്ഥാനവും ജീവനും”എന്നതിന്റെ യോഹ 11:25-ലെയും പഠനക്കുറിപ്പുകൾ, nwtsty)
യോഹ 11:33-35—മറിയയും കൂടെയുള്ളവരും കരയുന്നതു കണ്ടപ്പോൾ യേശുവിനു വല്ലാത്ത ദുഃഖം തോന്നി (“കരയുന്നത്,” “മനസ്സു നൊന്ത് . . . വല്ലാതെ അസ്വസ്ഥനായി,” “മനസ്സ്” എന്നിവയുടെ യോഹ 11:33-ലെയും “കണ്ണു നിറഞ്ഞൊഴുകി” എന്നതിന്റെ യോഹ 11:35-ലെയും പഠനക്കുറിപ്പുകൾ, nwtsty)
യോഹ 11:43, 44—ദുഃഖിതരെ ആശ്വസിപ്പിക്കുന്നതിനുവേണ്ടി യേശു പ്രവർത്തിച്ചു
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 11:49—കയ്യഫയെ ആരാണു മഹാപുരോഹിതനായി നിയമിച്ചത്, എത്ര കാലം അദ്ദേഹം ഈ പദവിയിലിരുന്നു? (“മഹാപുരോഹിതൻ” എന്നതിന്റെ യോഹ 11:49-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 12:42—യേശു, ക്രിസ്തുവാണെന്നു പരസ്യമായി അംഗീകരിക്കാൻ ചില ജൂതന്മാർക്കു ഭയം തോന്നിയത് എന്തുകൊണ്ട്? (“പ്രമാണിമാർ,” “സിനഗോഗിൽനിന്ന് പുറത്താക്കുക” എന്നിവയുടെ യോഹ 12:42-ലെ പഠനക്കുറിപ്പുകൾ, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 12:35-50
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
പ്രസംഗം: (6 മിനി. വരെ) w13 9/15 32—വിഷയം: ലാസറിന്റെ പുനരുത്ഥാനത്തിനു മുമ്പായി യേശു കണ്ണുനീർ വാർത്തത് എന്തുകൊണ്ട്?
ക്രിസ്ത്യാനികളായി ജീവിക്കാം
യേശുവാണു “പുനരുത്ഥാനവും ജീവനും” (യോഹ 11:25): (15 മിനി.) ചർച്ച. ‘നിശ്ചയമായും ദൈവം അവനെ കർത്താവും ക്രിസ്തുവും ആക്കിവെച്ചു’—ഭാഗം 2, ശകലങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ഈ വിവരണം യേശുവിന്റെ അനുകമ്പയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്? ഏതു വിധത്തിലാണു യേശു “പുനരുത്ഥാനവും ജീവനും” ആയിരിക്കുന്നത്? ഭാവിയിൽ യേശു എന്തൊക്കെ അത്ഭുതങ്ങൾ ചെയ്യും?
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 9 ¶1-9; “ലോകവ്യാപകമായ വർധന” എന്ന ചാർട്ട്
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 80, പ്രാർഥന