നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ജനുവരി
സംഭാഷണത്തിനുള്ള ചില മാതൃകകൾ
നമ്മുടെ കാലത്ത് ബൈബിളിന്റെ പ്രസക്തിയെക്കുറിച്ച് പറയുന്ന സംഭാഷണത്തിനുള്ള ചില മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
“സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”
ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ പൂർണമായി സമർപ്പിച്ച സ്നാപകയോഹന്നാൻ ഒരു ലളിതജീവിതമാണു നയിച്ചത്. ഈ ആധുനികകാലത്തും ലളിതമായ ഒരു ജീവിതം നയിക്കുന്നതു ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നമ്മളെ സഹായിക്കും.
ദൈവവചനത്തിലെ നിധികൾ
യേശുവിന്റെ ഗിരിപ്രഭാഷണത്തിൽനിന്ന് നമുക്കുള്ള പാഠങ്ങൾ
ആത്മീയകാര്യങ്ങൾക്കായി ദാഹമുണ്ടായിരിക്കുക എന്നതിന്റെ അർഥം എന്താണ് ? ആത്മീയഭക്ഷണം കഴിക്കുന്ന ശീലം നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം?
ക്രിസ്ത്യാനികളായി ജീവിക്കാം
ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക—എങ്ങനെ?
സഹോദരനുമായി സമാധാനത്തിലാകുന്നതും ദൈവത്തിനു സ്വീകാര്യമായ ആരാധന അർപ്പിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യേശു എന്താണു പഠിപ്പിച്ചത് ?
ദൈവവചനത്തിലെ നിധികൾ
ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക
നമുക്കു പ്രാർഥിക്കാവുന്ന എല്ലാ കാര്യങ്ങളിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഏതായിരിക്കണം?
ക്രിസ്ത്യാനികളായി ജീവിക്കാം
ഇനി ഉത്കണ്ഠപ്പെടരുത്
ഗിരിപ്രഭാഷണത്തിൽ ഇനി ഉത്കണ്ഠപ്പെടരുത് എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞതിലൂടെ എന്താണ് അർഥമാക്കിയത് ?
ദൈവവചനത്തിലെ നിധികൾ
യേശു ആളുകളെ സ്നേഹിച്ചു
യേശു ആളുകളെ സൗഖ്യമാക്കിയപ്പോൾ തന്റെ ശക്തി തെളിയിക്കുക മാത്രമല്ല ചെയ്തത്, അതിലും പ്രധാനമായി, ആളുകളോടു തനിക്കുള്ള അകമഴിഞ്ഞ സ്നേഹവും അനുകമ്പയും കാണിച്ചു.
ദൈവവചനത്തിലെ നിധികൾ
യേശു ഉന്മേഷം പകരുമെന്നു വാഗ്ദാനം ചെയ്തു
സ്നാനപ്പെടുമ്പോൾ നമ്മൾ യേശുവിന്റെ ശിഷ്യനായിരിക്കുക എന്ന നുകം സ്വീകരിക്കുന്നു. അതിലൂടെ ബുദ്ധിമുട്ടു നിറഞ്ഞ പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും നമ്മൾ ഏറ്റെടുക്കുകയാണ്. പക്ഷേ അങ്ങനെ ചെയ്യുന്നതു നവോന്മേഷം പകരുന്ന അനുഭവമാണ്.