ക്രിസ്ത്യാനികളായി ജീവിക്കാം
ഇനി ഉത്കണ്ഠപ്പെടരുത്
ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞു: ‘ജീവനെക്കുറിച്ച് ഇനി ഉത്കണ്ഠപ്പെടരുത്.’ (മത്ത 6:25) സാത്താന്റെ ലോകത്തിൽ ജീവിക്കുമ്പോൾ അപൂർണമനുഷ്യർക്ക് ഇടയ്ക്കൊക്കെ ഉത്കണ്ഠ തോന്നുന്നതു സ്വാഭാവികമാണ്. എങ്കിലും അമിതമായ ഉത്കണ്ഠ ഒഴിവാക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു. (സങ്ക 13:2) എന്തുകൊണ്ട്? കാരണം അനാവശ്യമായ ഉത്കണ്ഠയ്ക്ക്, അത് അനുദിന ആവശ്യങ്ങൾക്കുവേണ്ടിയാണെങ്കിൽപ്പോലും നമ്മുടെ ശ്രദ്ധ പതറിക്കാൻ കഴിയും, ദൈവരാജ്യം ഒന്നാമതു വെക്കുന്നതു ബുദ്ധിമുട്ടാക്കും. (മത്ത 6:33) യേശു തുടർന്ന് പറഞ്ഞ കാര്യങ്ങൾ അനാവശ്യമായി വേവലാതിപ്പെടുന്നതു നിറുത്താൻ നമ്മളെ സഹായിക്കും.
-
മത്ത 6:26—പക്ഷികളെ അടുത്ത് നിരീക്ഷിച്ചാൽ നമുക്ക് എന്തു മനസ്സിലാക്കാനാകും? (w16.07 9-10 ¶11-13)
-
മത്ത 6:27—അനാവശ്യമായി ഉത്കണ്ഠപ്പെടുന്നതു സമയവും ഊർജവും നഷ്ടപ്പെടുത്തുമെന്നു പറയുന്നത് എന്തുകൊണ്ട്? (w05 11/1 22 ¶5)
-
മത്ത 6:28-30—പറമ്പിലെ ലില്ലികൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്? (w16.07 10-11 ¶15-16)
-
മത്ത 6:31, 32—ക്രിസ്ത്യാനികൾ ജനതകളിൽനിന്ന് ഏതൊക്കെ വിധങ്ങളിലാണു വ്യത്യസ്തരായിരിക്കുന്നത്? (w16.07 11 ¶17)
ഉത്കണ്ഠപ്പെടുന്നതു നിറുത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?