ജനുവരി 22-28
മത്തായി 8-9
ഗീതം 17, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു ആളുകളെ സ്നേഹിച്ചു:” (10 മിനി.)
മത്ത 8:1-3—ഒരു കുഷ്ഠരോഗിയോടു യേശു അതിരറ്റ അനുകമ്പ കാണിച്ചു (“യേശു . . . അയാളെ തൊട്ടു” “എനിക്കു മനസ്സാണ്” എന്നിവയുടെ മത്ത 8:3-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 9:9-13—മറ്റുള്ളവർ ഒരു വിലയും കല്പിക്കാതിരുന്ന ആളുകളെ യേശു സ്നേഹിച്ചു (“ഭക്ഷണത്തിന് ഇരുന്നു,” “നികുതിപിരിവുകാർ” എന്നിവയുടെ മത്ത 9:10-ലെ പഠനക്കുറിപ്പ്, nwtsty)
മത്ത 9:35-38—ക്ഷീണിച്ചിരുന്നപ്പോൾപ്പോലും പ്രസംഗിക്കാനും ‘വിളവെടുപ്പിനു കൂടുതൽ പണിക്കാരെ അയയ്ക്കാൻവേണ്ടി’ ദൈവത്തോടു പ്രാർഥിക്കാനും ആളുകളോടുള്ള സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു (“അലിവ് തോന്നി” എന്നതിന്റെ മത്ത 9:36-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 8:8-10—സൈനികോദ്യോഗസ്ഥനുമായി യേശു നടത്തിയ സംഭാഷണത്തിൽനിന്ന് എന്തു പഠിക്കാം? (w02 8/15 13 ¶16)
മത്ത 9:16, 17—ഈ രണ്ടു ദൃഷ്ടാന്തങ്ങളിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത്? (jy-E 70 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 8:1-17
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു തിരുവെഴുത്തു തിരഞ്ഞെടുക്കുക, ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bhs 46-47 ¶18-19
ക്രിസ്ത്യാനികളായി ജീവിക്കാം
‘നിശ്ചയമായും ദൈവം അവനെ കർത്താവും ക്രിസ്തുവും ആക്കിവെച്ചു’—ഭാഗം 1 ശകലങ്ങൾ: (15 മിനി.) ചർച്ച. മത്തായി 9:18-25 വായിക്കുക, വീഡിയോ കാണിക്കുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക:
രോഗബാധിതയായ സ്ത്രീയുടെയും യായീറൊസിന്റെയും കാര്യത്തിൽ തനിക്കു കരുതലുണ്ടെന്നു യേശു എങ്ങനെയാണു കാണിച്ചത്?
ഈ വിവരണം, ദൈവരാജ്യത്തിൽ നടക്കുമെന്നു പറഞ്ഞിരിക്കുന്ന ബൈബിൾപ്രവചനങ്ങൾ നിറവേറുമെന്നു നിങ്ങൾക്ക് ഉറപ്പുതരുന്നത് എങ്ങനെ?
യേശുവിന് ആളുകളോടുള്ള സ്നേഹം നമുക്ക് അനുകരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 13 ¶1-4, 170, 171 പേജുകളിലെയും 181, 182 പേജുകളിലെയും ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 6, പ്രാർഥന