വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 29–ഫെബ്രുവരി 4

മത്തായി 10-11

ജനുവരി 29–ഫെബ്രുവരി 4
  • ഗീതം 4, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു:(10 മിനി.)

    • മത്ത 10:29, 30—യഹോ​വ​യ്‌ക്കു നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു യേശു ഉറപ്പു തന്നു. ആ ഉറപ്പു നമുക്ക് ഉന്മേഷം പകരുന്നു (“കുരുവികൾ,” “നിസ്സാരവിലയുള്ള ഒരു നാണയത്തുട്ട്,” “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു” എന്നിവയുടെ മത്ത 10:29, 30-ലെ പഠനക്കു​റി​പ്പു​ക​ളും ചിത്ര​വും, nwtsty)

    • മത്ത 11:28—യഹോ​വയെ സേവി​ക്കു​ന്നത്‌ ഉന്മേഷം പകരുന്നു (“ഭാരങ്ങൾ ചുമന്ന് വലയുന്നവർ,” “ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം” എന്നിവയുടെ മത്ത 11:28-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 11:29, 30—ക്രിസ്‌തു​വി​ന്‍റെ അധികാ​ര​ത്തി​നും നിർദേ​ശ​ങ്ങൾക്കും കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ ഉന്മേഷം പകരുന്നു (“എന്‍റെ നുകം വഹിക്കൂ” എന്നതിന്‍റെ മത്ത 11:29-ലെ പഠനക്കു​റിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 11:2, 3—സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​രു ചോദ്യം ചോദി​ച്ചത്‌? (jy-E 96 ¶2-3)

    • മത്ത 11:16-19—ഈ വാക്യങ്ങൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? (jy-E-98 ¶1-2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 11:1-19

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​കൾ’ കാണുക.

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) തിരു​വെ​ഴു​ത്തും അടുത്ത സന്ദർശ​ന​ത്തി​നുള്ള ചോദ്യ​വും നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാം.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bhs 45-46 ¶15-16—വ്യക്തിയെ മീറ്റി​ങ്ങി​നു ക്ഷണിക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 87

  • ‘കഷ്ടപ്പെ​ടു​ന്ന​വർക്കും ഭാരങ്ങൾ ചുമന്ന് വലയു​ന്ന​വർക്കും’ ഉന്മേഷം പകരുന്നു: (15 മിനി.) വീഡി​യോ പ്ലേ ചെയ്യുക. അതിനു ശേഷം പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

    • അടുത്തിടെ ഏതൊക്കെ സംഭവങ്ങൾ നടന്ന​പ്പോ​ഴാ​ണു ചിലർക്കു നവോ​ന്മേഷം ആവശ്യ​മാ​യി​വ​ന്നത്‌?

    • യഹോവയും യേശു​വും സംഘട​ന​യി​ലൂ​ടെ നവോ​ന്മേഷം പ്രദാനം ചെയ്‌തത്‌ എങ്ങനെ​യാണ്‌?

    • തിരുവെഴുത്തുകൾ ഉന്മേഷം പകരു​ന്നത്‌ എങ്ങനെ?

    • നമുക്ക് ഓരോ​രു​ത്തർക്കും മറ്റുള്ള​വർക്ക് എങ്ങനെ ഉന്മേഷം പകരാം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 13 ¶5-15, പേ. 172-ലെ ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 88, പ്രാർഥന