യേശു ഉന്മേഷം പകരുമെന്നു വാഗ്ദാനം ചെയ്തു
‘എന്റെ നുകം മൃദുവാണ്’
മരപ്പണിക്കാരനായിരുന്ന യേശുവിന് ഒരു നുകം കടഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് അറിയാമായിരുന്നു. നുകം സുഖകരമായി വഹിക്കാൻവേണ്ടി അത് ഒരു തുണികൊണ്ടോ തോലുകൊണ്ടോ പൊതിയുന്നതിനെക്കുറിച്ചും അറിയാമായിരുന്നിരിക്കാം. സ്നാനപ്പെടുമ്പോൾ നമ്മൾ യേശുവിന്റെ ശിഷ്യനായിരിക്കുക എന്ന നുകം സ്വീകരിക്കുന്നു. അതിലൂടെ ബുദ്ധിമുട്ടു നിറഞ്ഞ പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും നമ്മൾ ഏറ്റെടുക്കുകയാണ്. പക്ഷേ അങ്ങനെ ചെയ്യുന്നതു നവോന്മേഷം പകരുന്ന അനുഭവമാണ്. അത് അനുഗ്രഹങ്ങളിലേക്കു നയിക്കുന്നു.
യേശുവിന്റെ നുകത്തിൻകീഴിൽ വന്നപ്പോൾ നിങ്ങൾ എന്തൊക്കെ അനുഗ്രഹങ്ങൾ ആസ്വദിച്ചു?