നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ
“ആരാണ് യഥാർഥത്തിൽ എന്റെ അയൽക്കാരൻ” എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണു യേശു ഈ ദൃഷ്ടാന്തകഥ പറഞ്ഞത്. (ലൂക്ക 10:25-29) ക്രിസ്തീയസഭ ശമര്യക്കാരും ജനതകളിൽപ്പെട്ടവരും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ആളുകൾ ചേർന്നതായിരിക്കുമെന്നു യേശുവിനു മുന്നമേ അറിയാമായിരുന്നു. (യോഹ 12:32) മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതിനു തന്റെ അനുഗാമികൾ പ്രത്യേകശ്രമം ചെയ്യണമെന്ന് ഈ ദൃഷ്ടാന്തകഥ അവരെ പഠിപ്പിച്ചു. തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെപ്പോലും അവർ സ്നേഹിക്കണം.
സ്വയം ചോദിക്കുക:
-
‘മറ്റു പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരങ്ങളെ ഞാൻ എങ്ങനെയാണു വീക്ഷിക്കുന്നത്?’
-
‘എന്റേതുപോലുള്ള സാഹചര്യങ്ങളുള്ളവരുമായി മാത്രമാണോ ഞാൻ സമയം ചെലവഴിക്കുന്നത്?’
-
‘മറ്റൊരു പശ്ചാത്തലത്തിലുള്ള സഹക്രിസ്ത്യാനികളെ കൂടുതൽ അടുത്ത് പരിചയപ്പെട്ടുകൊണ്ട് എനിക്ക് എന്റെ ഹൃദയം വിശാലമാക്കാൻ കഴിയുമോ?’ (2കൊ 6:13)
എനിക്ക് ആരെ ക്ഷണിക്കാനാകും?
-
ശുശ്രൂഷയിൽ കൂടെപ്പോരാൻ?
-
വീട്ടിലേക്കു ഭക്ഷണത്തിനായി?
-
ഞങ്ങളുടെ അടുത്ത കുടുംബാരാധനയ്ക്ക്?