വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലൂക്കോസ്‌ 8-9

എന്റെ അനുഗാ​മി​യാ​കുക—അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

എന്റെ അനുഗാ​മി​യാ​കുക—അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

9:62

ഒരു ഉഴവു​കാ​രന്‌ ഉഴവു​ചാൽ നേരെ കീറാൻ കഴിയ​ണ​മെ​ങ്കിൽ, പിന്നിൽ നടക്കുന്ന കാര്യങ്ങൾ അയാളു​ടെ ശ്രദ്ധ പതറാൻ കാരണ​മാ​ക​രുത്‌. സമാന​മാ​യി, ഒരിക്കൽ താൻ ലോക​ത്തിൽ ഉപേക്ഷി​ച്ചു​പോന്ന കാര്യങ്ങൾ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും ശ്രദ്ധ പതറി​ക്ക​രുത്‌.—ഫിലി 3:13.

ബുദ്ധിമുട്ടുകൾ നേരി​ടു​മ്പോൾ പണ്ടത്തെ, ഒരുപക്ഷേ സത്യത്തി​ലേക്കു വരുന്ന​തി​നു മുമ്പുള്ള കാലത്തെ, ‘നല്ല നാളുകൾ’ തിരി​ച്ചു​വ​ന്നി​രു​ന്നെ​ങ്കിൽ എന്നു നമ്മൾ ആഗ്രഹി​ച്ചേ​ക്കാം. അപ്പോൾ പണ്ടത്തെ നല്ല കാര്യ​ങ്ങളെ പെരു​പ്പി​ച്ചും അതേസ​മയം അന്നത്തെ പ്രശ്‌ന​ങ്ങളെ ലഘൂക​രി​ച്ചും കാണാ​നുള്ള സാധ്യ​ത​യുണ്ട്‌. ഈജി​പ്‌ത്‌ വിട്ടു​പോന്ന ഇസ്രാ​യേ​ല്യർ അതാണു ചെയ്‌തത്‌. (സംഖ 11:5, 6) അങ്ങനെ​യുള്ള ചിന്തക​ളിൽ മുഴു​കി​യാൽ വിട്ടു​കളഞ്ഞ ജീവി​ത​രീ​തി​യി​ലേക്കു മടങ്ങി​പ്പോ​കാൻ നമുക്കു പ്രലോ​ഭനം തോന്നി​യേ​ക്കാം. അതിനു പകരം, ഇപ്പോ​ഴുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ഭാവി​യിൽ ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കാ​നി​രി​ക്കുന്ന നന്മകളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ എത്ര നന്നായി​രി​ക്കും!—2കൊ 4:16-18.