ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുക
അനുകരിക്കാനായി യേശു നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നു, പ്രത്യേകിച്ചും പരിശോധനകളും ഉപദ്രവങ്ങളും നേരിടുമ്പോൾ. (1പത്ര 2:21-23) യേശുവിനെ അപമാനിച്ചപ്പോൾ യേശു ഒരിക്കലും തിരിച്ചടിച്ചില്ല. കഷ്ടതകൾ അനുഭവിച്ചപ്പോഴും അങ്ങനെ ചെയ്തില്ല. (മർ 15:29-32) സഹിച്ചുനിൽക്കാൻ യേശുവിനെ എന്താണു സഹായിച്ചത്? യഹോവയുടെ ഇഷ്ടം ചെയ്യാൻ യേശു ഉറച്ച തീരുമാനമെടുത്തിരുന്നു. (യോഹ 6:38) അതുപോലെ, ‘മുന്നിലുണ്ടായിരുന്ന സന്തോഷത്തിലായിരുന്നു’ യേശുവിന്റെ ദൃഷ്ടി.—എബ്ര 12:2.
വിശ്വാസത്തിന്റെ പേരിൽ നമ്മളോട് ആരെങ്കിലും മോശമായി പെരുമാറിയാൽ നമ്മൾ എങ്ങനെ പ്രതികരിക്കും? യഥാർഥക്രിസ്ത്യാനികൾ “തിന്മയ്ക്കു പകരം തിന്മ” ചെയ്യില്ല. (റോമ 12:14, 17) കഷ്ടതകളെ ക്രിസ്തു നേരിട്ടതുപോലെ നമ്മളും നേരിടുന്നെങ്കിൽ നമുക്കു സന്തോഷിക്കാം, കാരണം നമുക്കു ദൈവത്തിന്റെ അംഗീകാരം ലഭിക്കും.—മത്ത 5:10-12; 1പത്ര 4:12-14.
യഹോവയുടെ നാമം ആണ് ഏറ്റവും പ്രധാനം എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
ഏകാന്തതടവിലായിരുന്ന കാലത്ത് പോട്ട്സിങ്ങർ * സഹോദരി സമയം എങ്ങനെയാണു ജ്ഞാനപൂർവം ഉപയോഗിച്ചത്?
-
വ്യത്യസ്ത തടങ്കൽപ്പാളയങ്ങളിൽവെച്ച്, പോട്ട്സിങ്ങർ സഹോദരനും സഹോദരിക്കും എന്തൊക്കെ കഷ്ടതകളാണ് അനുഭവിക്കേണ്ടിവന്നത്?
-
സഹിച്ചുനിൽക്കാൻ അവരെ എന്താണു സഹായിച്ചത്?
^ ഖ. 6 പോറ്റ്സിനർ എന്നും ഇത് എഴുതാറുണ്ട്.