ക്രിസ്ത്യാനികളായി ജീവിക്കാം
മാതാപിതാക്കളേ, മക്കൾക്കു ജീവിതവിജയത്തിനുള്ള വഴി ഒരുക്കൂ!
തങ്ങളുടെ മക്കൾ യഹോവയുടെ വിശ്വസ്തദാസരായിത്തീരുന്നതു കാണാൻ ദൈവഭയമുള്ള എല്ലാ മാതാപിതാക്കൾക്കും ആഗ്രഹമുണ്ട്. ശൈശവംമുതലേ ബൈബിൾസത്യങ്ങൾ കുട്ടികളുടെ മനസ്സിൽ പതിപ്പിച്ചുകൊണ്ട് മാതാപിതാക്കൾക്ക് ഇതു ചെയ്യാം. (ആവ 6:7; സുഭ 22:6) ഇതിനു മാതാപിതാക്കൾ ത്യാഗങ്ങൾ ചെയ്യേണ്ടിവരും എന്നതിന് ഒരു സംശയവുമില്ല. പക്ഷേ ലഭിക്കുന്ന പ്രതിഫലങ്ങൾ അതിനെയെല്ലാം വെല്ലുന്നതായിരിക്കും.—3യോഹ 4.
മാതാപിതാക്കൾക്കു യോസേഫിൽനിന്നും മറിയയിൽനിന്നും ധാരാളം പഠിക്കാനുണ്ട്. കഷ്ടപ്പാടും വളരെയധികം പണച്ചെലവും ഒക്കെയുണ്ടായിരുന്നെങ്കിലും അവർ “വർഷംതോറും പെസഹാപ്പെരുന്നാളിന് യരുശലേമിലേക്കു പോകാറുണ്ടായിരുന്നു.” (ലൂക്ക 2:41) കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്കാണ് അവർ പ്രാധാന്യം കൊടുത്തതെന്നു വ്യക്തം. സമാനമായി, വാക്കാലും മാതൃകയാലും, മക്കളെ പഠിപ്പിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട് ഇന്നുള്ള മാതാപിതാക്കൾക്കും മക്കൾക്കു ശരിയായ വഴി കാണിച്ചുകൊടുക്കാം.—സങ്ക 127:3-5.
അവസരങ്ങളൊന്നും നഷ്ടപ്പെടുത്തരുത് എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
കുട്ടികളെ വളർത്തിക്കൊണ്ടുവന്നപ്പോൾ ജോൺ ഷില്ലറും ഷാരോൺ ഷില്ലറും ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തത് എങ്ങനെ?
-
ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കി മാതാപിതാക്കൾ അതിനനുസരിച്ച് പരിശീലനം കൊടുക്കേണ്ടത് എന്തുകൊണ്ട്?
-
വിശ്വാസത്തിന്റെ പരിശോധനകളിൽ വീണുപോകാതിരിക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ ഒരുക്കാം?
-
ആത്മീയമായി വളരാൻ കുട്ടികളെ സഹായിക്കുന്നതിന് യഹോവയുടെ സംഘടന തരുന്ന ഏതൊക്കെ ഉപകരണങ്ങളാണു നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത്?