നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ഡിസംബര്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ജീവിതത്തിന്റെ ലക്ഷ്യത്തെയും ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെയും കുറിച്ച് ആളുകളോടു സംഭാഷണം നടത്തുന്നതിന് ഉപയോഗിക്കാവുന്ന മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
ക്രൂരമായി ഉപദ്രവിച്ചിരുന്ന ഒരാൾ തീക്ഷ്ണതയുള്ള ഒരു സാക്ഷിയായിത്തീരുന്നു
ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ ഇതേവരെ സ്നാനപ്പെട്ടിട്ടില്ലാത്ത ഒരാളാണു നിങ്ങൾ എങ്കിൽ, വെച്ചുതാമസിപ്പിക്കാതെ പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ തീരുമാനമെടുത്തുകൊണ്ട് നിങ്ങൾ ശൗലിനെ അനുകരിക്കുമോ?
ദൈവവചനത്തിലെ നിധികൾ
ബർന്നബാസും പൗലോസും വിദൂരസ്ഥലങ്ങളിൽ പോയി ആളുകളെ ശിഷ്യരാക്കുന്നു
കഠിനമായ എതിർപ്പുണ്ടായിട്ടും, സൗമ്യരായ ആളുകളെ ക്രിസ്ത്യാനിത്വത്തിലേക്കു നയിക്കാൻ പൗലോസും ബർന്നബാസും കഠിനാധ്വാനം ചെയ്തു.
ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ശരിയായ ‘മനോഭാവമുള്ളവരെ’ ശിഷ്യരാകാൻ സഹായിക്കുക
ആളുകളെ ശിഷ്യരാക്കുന്നതിൽ നമുക്ക് എങ്ങനെ യഹോവയുടെകൂടെ പ്രവർത്തിക്കാം?
ദൈവവചനത്തിലെ നിധികൾ
ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഏകകണ്ഠമായ ഒരു തീരുമാനം
ഈ പ്രശ്നം പരിഹരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ക്രിസ്ത്യാനികളായി ജീവിക്കാം
സന്തോഷത്തോടെ യഹോവയെ സ്തുതിക്കുക—ഗീതങ്ങൾ പാടിക്കൊണ്ട്
രാജ്യഗീതങ്ങൾ പാടുന്നതു നമ്മളെ എങ്ങനെ സ്വാധീനിക്കും?
ദൈവവചനത്തിലെ നിധികൾ
പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ പൗലോസ് അപ്പോസ്തലനെ അനുകരിക്കുക
ശുശ്രൂഷയിൽ പൗലോസ് അപ്പോസ്തലൻ വെച്ച മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
ദൈവവചനത്തിലെ നിധികൾ
“നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക”
ഓരോ ആടും ക്രിസ്തുവിന്റെ വിലയേറിയ രക്തംകൊണ്ട് വാങ്ങിയതാണെന്ന് ഓർത്തുകൊണ്ട് മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു.