വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ തീരുമാനം ഒരു സഭ ശ്രദ്ധി​ച്ചു​കേൾക്കു​ന്നു

ദൈവവചനത്തിലെ നിധികൾ | പ്രവൃ​ത്തി​കൾ 15–16

ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഏകകണ്‌ഠ​മായ ഒരു തീരു​മാ​നം

ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഏകകണ്‌ഠ​മായ ഒരു തീരു​മാ​നം

ഈ പ്രശ്‌നം പരിഹ​രിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15:1, 2—താഴ്‌മ​യും ക്ഷമയും പ്രകട​മാ​ക്കുക. പ്രശ്‌നം സ്വന്തമാ​യി പരിഹ​രി​ക്കു​ന്ന​തി​നു പകരം പൗലോ​സും ബർന്നബാ​സും യഹോ​വ​യു​ടെ സംഘട​ന​യു​ടെ മാർഗ​നിർദേശം തേടി.

15:28, 29—ദൈവ​ത്തി​ന്റെ സംഘട​നയെ വിശ്വ​സി​ക്കുക. യഹോവ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യും കാര്യ​ങ്ങളെ നയിക്കു​മെന്നു സഭയ്‌ക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.

16:4, 5—അനുസ​രി​ക്കുക. ഭരണസം​ഘ​ത്തി​ന്റെ നിർദേശം അനുസ​രി​ച്ച​പ്പോൾ സഭകൾ അഭിവൃ​ദ്ധി പ്രാപി​ച്ചു.