വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കുക—ഗീതങ്ങൾ പാടി​ക്കൊണ്ട്‌

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കുക—ഗീതങ്ങൾ പാടി​ക്കൊണ്ട്‌

ജയിലി​ലാ​യി​രു​ന്ന​പ്പോൾ പൗലോ​സും ശീലാ​സും ഗീതങ്ങൾ പാടി​ക്കൊണ്ട്‌ യഹോ​വയെ സ്‌തു​തി​ച്ചു. (പ്രവൃ 16:25) സഹിച്ചു​നിൽക്കാൻ പാട്ടുകൾ പാടി​യത്‌ അവരെ സഹായി​ച്ചു എന്നതിനു സംശയ​മില്ല. നമ്മുടെ കാര്യ​മോ? ആരാധ​ന​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ക്കുന്ന ഗീതങ്ങ​ളും അതു​പോ​ലെ ചിത്ര​ഗീ​ത​ങ്ങ​ളും നമുക്ക്‌ ഉന്മേഷം പകരു​ക​യും പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ സഹായി​ക്കു​ക​യും ചെയ്യും. അതിൽ ഉപരി, അത്‌ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​താണ്‌. (സങ്ക 28:7) ചില പാട്ടു​ക​ളെ​ങ്കി​ലും കാണാതെ പഠിക്കാൻ നമുക്കു പ്രോ​ത്സാ​ഹനം കിട്ടി​യി​ട്ടുണ്ട്‌. അതു ചെയ്യാൻ നിങ്ങൾ ശ്രമി​ച്ചു​നോ​ക്കി​യോ? കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ പാട്ടുകൾ പാടി പരിശീ​ലി​ക്കു​ക​യും പാട്ടു​ക​ളു​ടെ വരികൾ മനഃപാ​ഠ​മാ​ക്കു​ക​യും ചെയ്യാം.

യഹോവയെ പാട്ടു​ക​ളി​ലൂ​ടെ സ്‌തു​തി​ക്കുന്ന കൊച്ചു​കൂ​ട്ടു​കാർ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • രാജ്യഗീതങ്ങൾ പാടു​ന്നതു നമ്മളെ എങ്ങനെ സ്വാധീ​നി​ക്കും?

  • ഓഡിയോ/വീഡി​യോ വിഭാഗം എങ്ങനെ​യാണ്‌ ഒരു പാട്ടു റെക്കോർഡ്‌ ചെയ്യു​ന്ന​തിന്‌ തയ്യാ​റെ​ടു​ക്കു​ന്നത്‌?

  • കുട്ടികളും മാതാ​പി​താ​ക്ക​ളും എങ്ങനെ​യാ​ണു തയ്യാ​റെ​ടു​ക്കു​ന്നത്‌?

  • നിങ്ങളുടെ പ്രിയ​പ്പെട്ട രാജ്യ​ഗീ​തങ്ങൾ ഏതൊ​ക്കെ​യാണ്‌, എന്തു​കൊണ്ട്‌?