ക്രിസ്ത്യാനികളായി ജീവിക്കാം
“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക”
യേശു ഭൂമിയിലായിരുന്നപ്പോൾ, “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്ന കല്പന എടുത്തുപറഞ്ഞു. (പുറ 20:12; മത്ത 15:4) യേശുവിന് ഇതു പറയാനുള്ള സംസാരസ്വാതന്ത്ര്യമുണ്ടായിരുന്നു. കാരണം ചെറുപ്പമായിരുന്നപ്പോൾ യേശു മാതാപിതാക്കളെ “അനുസരിച്ച് ജീവിച്ചു.” (ലൂക്ക 2:51, അടിക്കുറിപ്പ്) മുതിർന്നതിനു ശേഷമോ? തന്റെ മരണശേഷം അമ്മയുടെ കാര്യം നോക്കാൻ ഒരാളുണ്ടെന്നു യേശു ഉറപ്പുവരുത്തി.—യോഹ 19:26, 27.
ഇക്കാലത്തും, ക്രിസ്ത്യാനികളായ ചെറുപ്പക്കാർ മാതാപിതാക്കളെ അനുസരിക്കുകയും ആദരവോടെ സംസാരിക്കുകയും ചെയ്തുകൊണ്ട് അവരെ ബഹുമാനിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പനയ്ക്കു പ്രായപരിധിയില്ലെന്ന് ഓർക്കുക. പ്രായംചെന്നാൽപ്പോലും അവരെ ബഹുമാനിക്കണം. അവരുടെ ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടിക്കൊണ്ട് മക്കൾക്ക് അതു ചെയ്യാവുന്നതാണ്. (സുഭ 23:22) പ്രായമായ മാതാപിതാക്കളുടെ വൈകാരികവും സാമ്പത്തികവും ആയ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടും അവരെ ബഹുമാനിക്കാം. (1തിമ 5:8) കുട്ടികളാണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുമായി നല്ല ആശയവിനിമയം ഉണ്ടായിരിക്കുന്നത് അവരെ ബഹുമാനിക്കാനുള്ള പ്രധാനവിധമാണ്.
പപ്പയോടും മമ്മിയോടും കാര്യങ്ങൾ എങ്ങനെ തുറന്നുപറയാം? എന്ന, ബോർഡിലെ രേഖാചിത്രീകരണം പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
മാതാപിതാക്കളോടു സംസാരിക്കുന്നതു ബുദ്ധിമുട്ടായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
-
മാതാപിതാക്കളോടു സംസാരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ബഹുമാനം കാണിക്കാം?
-
മാതാപിതാക്കളോടു സംസാരിക്കാനുള്ള ശ്രമം പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്? (സുഭ 15:22)