വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—ചോദ്യ​ങ്ങൾ ഫലകര​മാ​യി ഉപയോ​ഗി​ക്കുക

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—ചോദ്യ​ങ്ങൾ ഫലകര​മാ​യി ഉപയോ​ഗി​ക്കുക

എന്തുകൊണ്ട് പ്രധാനം: “മനുഷ്യ​ന്‍റെ ഹൃദയ​ത്തി​ലെ ചിന്തകൾ ആഴമുള്ള വെള്ളം”പോ​ലെ​യാണ്‌. അവ കോരി​യെ​ടു​ക്കാ​നുള്ള പാത്ര​മാ​ണു ചോദ്യ​ങ്ങൾ. (സുഭ 20:5) കേൾവി​ക്കാ​രെ ചർച്ചയിൽ ഉൾപ്പെ​ടു​ത്താൻ ചോദ്യ​ങ്ങൾ സഹായി​ക്കും. നന്നായി തിര​ഞ്ഞെ​ടുത്ത ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കേൾവി​ക്കാ​രന്‍റെ മനസ്സി​ലു​ള്ളത്‌ എന്താ​ണെന്നു കണ്ടുപി​ടി​ക്കാ​നാ​കും. യേശു ഫലകര​മാ​യി ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു. നമുക്ക് ആ മാതൃക എങ്ങനെ അനുക​രി​ക്കാം?

എങ്ങനെ ചെയ്യാം:

  • വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കുക. കാര്യങ്ങൾ സംബന്ധിച്ച് ശിഷ്യ​ന്മാ​രു​ടെ വീക്ഷണം എന്താ​ണെന്നു കണ്ടുപി​ടി​ക്കാൻ യേശു ഒന്നിന്നു പുറകേ ഒന്നായി ചോദ്യ​ങ്ങൾ ചോദി​ച്ചു. (മത്ത 16:13-16; be 238 ¶4-6) നിങ്ങൾക്ക് ഉപയോ​ഗി​ക്കാ​നാ​കുന്ന ചില വീക്ഷണ​ചോ​ദ്യ​ങ്ങൾ ഏവ?

  • മാർഗ​നിർദേശക ചോദ്യ​ങ്ങൾ ചോദി​ക്കുക. പത്രോ​സി​ന്‍റെ ചിന്തയെ തിരു​ത്തു​ന്ന​തി​നു യേശു ചില ചോദ്യ​ങ്ങൾ ചോദി​ച്ചു, എന്നിട്ട് അവയ്‌ക്കു മറുപ​ടി​യാ​യി പറയാ​വുന്ന ചില ഉത്തരങ്ങൾ നൽകി. അങ്ങനെ, ശരിയായ നിഗമ​ന​ത്തിൽ എത്താൻ പത്രോ​സി​നെ സഹായി​ച്ചു. (മത്ത 17:24-26) ശരിയായ നിഗമ​ന​ത്തിൽ സ്വയം എത്തി​ച്ചേ​രാൻ കേൾവി​ക്കാ​രനെ സഹായി​ക്കുന്ന എന്തൊക്കെ മാർഗ​നിർദേശക ചോദ്യ​ങ്ങൾ നിങ്ങൾക്കു ചോദി​ക്കാ​നാ​യേ​ക്കും?

  • കേൾവി​ക്കാ​രനെ അഭിന​ന്ദി​ക്കുക. ഒരു ശാസ്‌ത്രി ‘ബുദ്ധി​പൂർവം ഉത്തരം പറഞ്ഞ​പ്പോൾ’ യേശു അദ്ദേഹത്തെ അഭിന​ന്ദി​ച്ചു. (മർ 12:34) ആരെങ്കി​ലും ഒരു ചോദ്യ​ത്തിന്‌ ഉത്തരം പറയു​മ്പോൾ നിങ്ങൾക്ക് എങ്ങനെ ആ വ്യക്തിയെ അഭിന​ന്ദി​ക്കാം?

യേശു ചെയ്‌ത വേല ചെയ്യു​വിൻ​—പഠിപ്പി​ക്കുക എന്ന വീഡി​യോ​യു​ടെ ആദ്യഭാ​ഗം കണ്ടിട്ട് പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം പറയുക:

  • സഹോ​ദരൻ പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ ശരിയാ​യി​രു​ന്നെ​ങ്കി​ലും ആ രീതി​യിൽ പഠിപ്പി​ക്കു​ന്നതു ഗുണം ചെയ്യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

  • വെറുതേ കാര്യങ്ങൾ വിശദീ​ക​രി​ക്കുക മാത്രം ചെയ്‌താൽ പോരാ​ത്തത്‌ എന്തു​കൊണ്ട്?

വീഡിയോയുടെ രണ്ടാം ഭാഗം കണ്ടിട്ട് പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക് ഉത്തരം പറയുക:

  • സഹോ​ദരൻ എങ്ങനെ​യാ​ണു ചോദ്യ​ങ്ങൾ ഫലകര​മാ​യി ഉപയോ​ഗി​ച്ചത്‌?

  • അദ്ദേഹ​ത്തി​ന്‍റെ പഠിപ്പി​ക്കൽരീ​തി​യിൽനിന്ന് മറ്റ്‌ എന്തൊക്കെ നമുക്ക് അനുക​രി​ക്കാം?

നമ്മുടെ പഠിപ്പി​ക്കൽ മറ്റുള്ള​വരെ എങ്ങനെ സ്വാധീ​നി​ക്കും? (ലൂക്ക 24:32)