വിശ്വാസത്തിൽനിന്ന് വീണുപോകരുത്, മറ്റുള്ളവരെ വീഴിക്കരുത്
നമ്മൾതന്നെ ഇടറിവീഴുന്നതും മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കുന്നതും എത്ര ഗൗരവമുള്ള കാര്യമാണെന്നു യേശു ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിച്ചു.
-
തെറ്റായ ഒരു വഴിയിലൂടെ പോകാനോ ധാർമികമായി ഇടറിവീഴാനോ പാപത്തിലേക്കു വഴുതിപ്പോകാനോ ഇടയാക്കുന്ന ഒരു പ്രവൃത്തിയെയോ സാഹചര്യത്തെയോ ആണ് “മാർഗതടസ്സം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
-
ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ആരെങ്കിലും ഇടയാക്കിയാൽ അയാളുടെ കഴുത്തിൽ ഒരു തിരികല്ലു കെട്ടി പുറങ്കടലിൽ താഴ്ത്തുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്
-
സ്വന്തം കൈയോ കണ്ണോ പോലെ അത്ര മൂല്യവത്തായ എന്തെങ്കിലുമാണു നമ്മൾ ഇടറിവീഴാൻ ഇടയാക്കുന്നതെങ്കിൽപ്പോലും അതു നീക്കം ചെയ്യാനാണു യേശു തന്റെ അനുഗാമികളെ ഉപദേശിച്ചത്
-
വളരെ വിലയേറിയതായി കാണുന്ന ഒരു കാര്യമാണെങ്കിൽപ്പോലും അത് ഉപേക്ഷിച്ചിട്ട് ദൈവരാജ്യത്തിൽ കടക്കുന്നതാണ്, അതും ചേർത്തുപിടിച്ച് നിത്യനാശത്തിന്റെ പ്രതീകമായ ഗീഹെന്നയിൽ എറിയപ്പെടുന്നതിനെക്കാൾ നല്ലത്
എന്റെ ജീവിതത്തിൽ മാർഗതടസ്സമായേക്കാവുന്നത് എന്താണ്, ഞാൻതന്നെ വിശ്വാസത്തിൽനിന്ന് ഇടറിവീഴാതിരിക്കാനും മറ്റുള്ളവരെ വീഴിക്കാതിരിക്കാനും എനിക്ക് എന്തു ചെയ്യാം?