വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 12-13

ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം

ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം

ഗോത​മ്പു​വർഗ​മായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ മുഴുവൻ മനുഷ്യ​രു​ടെ ഇടയിൽനിന്ന് എപ്പോൾ, എങ്ങനെ കൂട്ടി​ച്ചേർക്കു​മെന്നു വ്യക്തമാ​ക്കാ​നാ​ണു യേശു ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌. എ.ഡി. 33-ലാണു വിത്തു വിതയ്‌ക്കാൻ തുടങ്ങി​യത്‌.

13:24

‘ഒരു മനുഷ്യൻ തന്‍റെ വയലിൽ നല്ല വിത്ത്‌ വിതച്ചു’

  • വിതക്കാ​രൻ: യേശു​ക്രി​സ്‌തു

  • നല്ല വിത്ത്‌ വിതച്ചത്‌: യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തത്‌

  • വയൽ: മനുഷ്യ​വർഗ​മാ​കുന്ന ലോകം

13:25

“ആളുകൾ ഉറക്കമാ​യ​പ്പോൾ അയാളു​ടെ ശത്രു വന്ന് ഗോത​മ്പി​ന്‍റെ ഇടയിൽ കളകൾ വിതച്ചു”

  • ശത്രു: പിശാച്‌

  • ആളുകൾ ഉറങ്ങി​യത്‌: അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണം

13:30

“കൊയ്‌ത്തു​വരെ രണ്ടും ഒന്നിച്ച് വളരട്ടെ”

  • ഗോതമ്പ്: അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ

  • കളകൾ: വ്യാജ​ക്രി​സ്‌ത്യാ​നി​കൾ

‘ആദ്യം കളകൾ പറിച്ചു​കൂ​ട്ടുക. പിന്നെ ഗോതമ്പ് ശേഖരി​ക്കുക’

  • അടിമകൾ/കൊയ്‌ത്തു​കാർ: ദൈവ​ദൂ​ത​ന്മാർ

  • കളകൾ പറിച്ചു​കൂ​ട്ടു​ന്നത്‌: അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യും വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളെ​യും തമ്മിൽ വേർതി​രി​ക്കു​ന്നത്‌

  • സംഭര​ണ​ശാ​ല​യിൽ ശേഖരി​ക്കു​ന്നത്‌: പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട സഭയി​ലേക്ക് അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ കൂട്ടി​ച്ചേർക്കു​ന്നത്‌

കൊയ്‌ത്തുകാലം തുടങ്ങി​യ​പ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​കൾ വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളിൽനിന്ന് വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

ഈ ദൃഷ്ടാന്തം മനസ്സി​ലാ​ക്കു​ന്നത്‌ എനിക്ക് എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?