വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 26–ഏപ്രിൽ 1

മത്തായി 25

മാർച്ച് 26–ഏപ്രിൽ 1
  • ഗീതം 143, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • എപ്പോ​ഴും ഉണർന്നി​രി​ക്കുക:(10 മിനി.)

    • മത്ത 25:1-6​—മണവാ​ളനെ വരവേൽക്കു​ന്ന​തി​നു വിവേ​ക​മ​തി​ക​ളായ അഞ്ചു കന്യക​മാ​രും വിവേ​ക​മി​ല്ലാത്ത അഞ്ചു കന്യക​മാ​രും പോയി

    • മത്ത 25:7-10​—മണവാളൻ വന്നപ്പോൾ വിവേ​ക​മി​ല്ലാത്ത കന്യക​മാർ അവി​ടെ​യി​ല്ലാ​യി​രു​ന്നു

    • മത്ത 25:11, 12​—വിവേ​ക​മുള്ള കന്യക​മാർക്കു മാത്രമേ വിവാ​ഹ​വി​രു​ന്നിൽ പങ്കെടു​ക്കാൻ കഴിഞ്ഞു​ള്ളൂ

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 25:31-33​—ചെമ്മരി​യാ​ടു​ക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും ദൃഷ്ടാന്തം വിശദീ​ക​രി​ക്കുക (w15 3/15 26 ¶7)

    • മത്ത 25:40​—ക്രിസ്‌തു​വി​ന്‍റെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ബന്ധം നമുക്ക് എങ്ങനെ പ്രകട​മാ​ക്കാം? (w09 10/15 16 ¶16-18)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 25:1-23

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച് ആരംഭി​ക്കുക. വിദ്യാർഥി​യെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക.

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരു​വെ​ഴുത്ത്‌ തിര​ഞ്ഞെ​ടു​ക്കുക. ബൈബിൾപ​ഠ​ന​ത്തി​നുള്ള ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക.

  • പ്രസംഗം: (6 മിനി. വരെ) w15 3/15 26-27 ¶7-10​—വിഷയം: ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്‍റെ പ്രാധാ​ന്യം എങ്ങനെ​യാ​ണു വ്യക്തമാ​ക്കു​ന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 85

  • ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—തയ്യാറാ​കാൻ വിദ്യാർഥി​കളെ പഠിപ്പി​ക്കുക:(10 മിനി.) ചർച്ച. അതിനു ശേഷം ബൈബിൾപ​ഠ​ന​ത്തി​നു തയ്യാറാ​കാൻ പ്രചാരക തന്‍റെ ബൈബിൾവി​ദ്യാർഥി​യെ പഠിപ്പി​ക്കു​ന്ന​തി​ന്‍റെ വീഡി​യോ കാണി​ച്ചിട്ട് ചർച്ച ചെയ്യുക. ബൈബിൾപ​ഠ​ന​ത്തി​നു തയ്യാറാ​കാൻ തങ്ങൾ എങ്ങനെ​യാ​ണു വിദ്യാർഥി​കളെ സഹായി​ച്ചി​രി​ക്കു​ന്ന​തെന്നു സദസ്സി​ലു​ള്ളവർ പറയുക.

  • അതിഥി​കളെ സ്വീക​രി​ക്കുക: (5 മിനി.) 2016 മാർച്ച് ലക്കം ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യി​ലെ ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസംഗം. 2017 സ്‌മാ​ര​ക​കാ​ലത്തെ നല്ല ചില അനുഭ​വങ്ങൾ പറയുക. മാർച്ച് 31-‍ാ‍ം തീയതി നടക്കാ​നി​രി​ക്കുന്ന സ്‌മാ​ര​ക​ത്തി​നു പാർക്കി​ങ്ങി​നോ​ടും സ്‌മാ​രകം നടക്കുന്ന കെട്ടി​ട​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നോ​ടും പുറത്തു​പോ​കു​ന്ന​തി​നോ​ടും ബന്ധപ്പെട്ട നിർദേ​ശങ്ങൾ കൊടു​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 16 ¶1-8

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 32, പ്രാർഥന