വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 25

“എപ്പോ​ഴും ഉണർന്നി​രി​ക്കുക”

“എപ്പോ​ഴും ഉണർന്നി​രി​ക്കുക”

25:1-12

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ ഉദ്ദേശി​ച്ചാ​ണു പത്തു കന്യക​മാ​രു​ടെ ദൃഷ്ടാന്തം യേശു പറഞ്ഞ​തെ​ങ്കി​ലും അതിലെ അടിസ്ഥാ​ന​സ​ന്ദേശം എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ബാധക​മാണ്‌. (w15 3/15 12-16) “അതു​കൊണ്ട് എപ്പോ​ഴും ഉണർന്നി​രി​ക്കുക. കാരണം ആ ദിവസ​മോ മണിക്കൂ​റോ നിങ്ങൾക്ക് അറിയി​ല്ല​ല്ലോ.” (മത്ത 25:13) നിങ്ങൾക്കു യേശു​വി​ന്‍റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കാ​നാ​കു​മോ?

  • മണവാളൻ (1-‍ാ‍ം വാക്യം)​—യേശു

  • വിവേ​ക​മ​തി​ക​ളായ തയ്യാറാ​യി​രുന്ന കന്യക​മാർ (2-‍ാ‍ം വാക്യം)​—അവസാ​നം​വരെ തങ്ങളുടെ നിയമനം വിശ്വ​സ്‌ത​മാ​യി ചെയ്യു​ക​യും ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ക​യും ചെയ്യുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ (ഫിലി 2:15)

  • “ഇതാ, മണവാളൻ വരുന്നു!” എന്നു വിളി​ച്ചു​പ​റ​യു​ന്നത്‌ (6-‍ാ‍ം വാക്യം)​—യേശു​വി​ന്‍റെ സാന്നി​ധ്യ​ത്തി​ന്‍റെ തെളി​വു​കൾ

  • വിവേ​ക​മി​ല്ലാത്ത കന്യക​മാർ (8-‍ാ‍ം വാക്യം)​—മണവാ​ളനെ കാണാൻ പുറ​പ്പെ​ടു​ക​യും എന്നാൽ വേണ്ടത്ര ജാഗ്രത കാണി​ക്കാ​തി​രി​ക്കു​ക​യും വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ

  • വിവേ​ക​മുള്ള കന്യക​മാർ എണ്ണ പങ്കു​വെ​ക്കാൻ വിസമ്മ​തി​ക്കു​ന്നു (9-‍ാ‍ം വാക്യം)​—അന്തിമ​മു​ദ്ര​യി​ട​ലി​നു ശേഷം, വിശ്വ​സ്‌ത​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് അവിശ്വ​സ്‌ത​രാ​യി​ത്തീർന്ന​വരെ സഹായി​ക്കാ​നുള്ള സമയം കടന്നു​പോ​യി​രി​ക്കും

  • “മണവാളൻ എത്തി” (10-‍ാ‍ം വാക്യം)​—മഹാക​ഷ്ട​ത്തി​ന്‍റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ന്യായം വിധി​ക്കാ​നാ​യി യേശു വരുന്നു

  • വിവേ​ക​മ​തി​ക​ളായ കന്യക​മാർ വിവാ​ഹ​വി​രു​ന്നി​നു മണവാ​ള​നോ​ടൊ​പ്പം അകത്ത്‌ പ്രവേ​ശി​ച്ചു, വാതിൽ അടച്ചു (10-‍ാ‍ം വാക്യം)​—യേശു തന്‍റെ വിശ്വ​സ്‌ത​രായ അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കും. എന്നാൽ അവിശ്വ​സ്‌ത​രാ​യ​വർക്കു സ്വർഗീ​യ​പ്ര​തി​ഫലം നഷ്ടമാ​കും