വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—തയ്യാറാകാൻ വിദ്യാർഥി​കളെ പഠിപ്പി​ക്കുക

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—തയ്യാറാകാൻ വിദ്യാർഥി​കളെ പഠിപ്പി​ക്കുക

എന്തുകൊണ്ട് പ്രധാനം: തയ്യാറാ​യി​രി​ക്കു​ന്നെ​ങ്കിൽ നമ്മൾ പഠിപ്പി​ക്കു​ന്നത്‌ അവർക്കു പെട്ടെന്നു മനസ്സി​ലാ​കാ​നും ഓർത്തി​രി​ക്കാ​നും കഴിയും. എത്ര കൂടുതൽ മനസ്സി​ലാ​ക്കുകയും ഓർത്തി​രി​ക്കു​ക​യും ചെയ്യു​ന്നോ അത്ര വേഗം അവർ പുരോ​ഗതി വരുത്തും. സ്‌നാ​ന​ത്തി​നു ശേഷവും ‘ഉണർന്നി​രി​ക്കു​ന്ന​തിന്‌’ അവർ മീറ്റി​ങ്ങു​കൾക്കും ശുശ്രൂ​ഷ​യ്‌ക്കും ആയി തയ്യാറാ​കണം. (മത്ത 25:13) അതു​കൊണ്ട് എങ്ങനെ പഠിക്ക​ണമെന്നു മനസ്സി​ലാ​ക്കു​ന്ന​തും നല്ല പഠനശീ​ല​മു​ണ്ടാ​യി​രി​ക്കു​ന്ന​തും അവർക്കു ജീവി​ത​ത്തിൽ ഉടനീളം പ്രയോ​ജനം ചെയ്യും. തുടക്കംമുതൽ ബൈബിൾപ​ഠ​ന​ത്തി​നു തയ്യാറാ​കുന്ന ശീലം വളർത്തി​യെ​ടു​ക്കാൻ നമ്മൾ വിദ്യാർഥി​കളെ സഹായി​ക്കണം.

എങ്ങനെ ചെയ്യാം:

  • മാതൃക വെക്കുക. (റോമ 2:21) വിദ്യാർഥി​യെ മനസ്സിൽ കണ്ടു​കൊണ്ട് ഓരോ തവണയും തയ്യാറാ​കുക. (km 11/15 3) നിങ്ങളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ അടിവ​ര​യി​ട്ടി​രി​ക്കു​ന്നതു വിദ്യാർഥി കാണട്ടെ

  • തയ്യാറാ​കാ​നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കുക. ക്രമമാ​യി ബൈബിൾപ​ഠനം ആരംഭി​ച്ചു​ക​ഴി​ഞ്ഞാൽ, തയ്യാറാ​കു​ന്നതു ബൈബിൾ പഠനപ​രി​പാ​ടി​യു​ടെ ഭാഗമാ​ണെന്ന് അദ്ദേഹ​ത്തോ​ടു പറയുക. അതിന്‍റെ പ്രയോ​ജ​നങ്ങൾ വിശദീ​ക​രി​ക്കുക. അതിന്‌ എങ്ങനെ സമയം കണ്ടെത്താ​മെ​ന്നു​ള്ള​തി​നു പ്രാ​യോ​ഗി​ക​മാർഗ​നിർദേ​ശങ്ങൾ കൊടു​ക്കുക. ചിലർ തങ്ങൾ ഉപയോ​ഗി​ക്കുന്ന അടിവ​ര​യി​ട്ടി​രി​ക്കുന്ന പ്രസി​ദ്ധീ​ക​രണം പഠിക്കുന്ന സമയത്ത്‌ വിദ്യാർഥി​ക്കു കൊടു​ക്കും. അപ്പോൾ അതിന്‍റെ പ്രയോ​ജനം മനസ്സി​ലാ​ക്കാൻ വിദ്യാർഥി​ക്കു കഴിയും. തയ്യാറാ​യി പഠിക്കാ​നി​രി​ക്കു​മ്പോൾ വിദ്യാർഥി​യെ അഭിന​ന്ദി​ക്കു​ക

  • തയ്യാറാ​കുന്ന വിധം കാണി​ച്ചു​കൊ​ടു​ക്കുക. ഒരു പാഠഭാ​ഗം എങ്ങനെ​യാ​ണു തയ്യാറാ​കു​ന്ന​തെന്നു കാണി​ക്കാ​നാ​യി ചില അധ്യാ​പകർ തുടക്ക​ത്തിൽത്തന്നെ ഒരു പഠന​സെഷൻ മുഴുവൻ മാറ്റി​വെ​ക്കും