വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

●○○ ആദ്യസ​ന്ദർശ​നം

സ്‌മാരക ക്ഷണക്കത്തി​ന്‍റെ പ്രചാ​ര​ണ​പ​രി​പാ​ടി (മാർച്ച് 3-31): (പ്രശ്‌നം ഉണ്ടാകാൻ സാധ്യ​ത​യുള്ള പ്രദേ​ശ​ങ്ങ​ളിൽ മടങ്ങി​ച്ചെ​ല്ലു​മ്പോൾ ബൈബിൾസ​ന്ദേ​ശ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ച​വർക്കു മാത്രം ക്ഷണക്കത്ത്‌ കൊടു​ക്കുക. അതിനാ​യി ഈ അവതരണം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌:) വളരെ പ്രധാ​ന​പ്പെട്ട ഒരു പരിപാ​ടി​ക്കു ക്ഷണിക്കാ​നാ​ണു ഞങ്ങൾ വന്നത്‌. ഇതാ നിങ്ങൾക്കുള്ള ക്ഷണക്കത്ത്‌. മാർച്ച് 31 ശനിയാഴ്‌ച ലോക​മെ​ങ്ങു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ യേശു​ക്രി​സ്‌തു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ ആചരി​ക്കാ​നാ​യി കൂടി​വ​രും. നമ്മുടെ അടുത്ത്‌ ഈ മീറ്റിങ്ങ് നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തി​ലുണ്ട്. അതിനു മുമ്പുള്ള ആഴ്‌ച നടക്കുന്ന ഒരു പ്രസംഗം കേൾക്കാ​നും ക്ഷണിക്കു​ന്നു. “യേശു​ക്രി​സ്‌തു യഥാർഥ​ത്തിൽ ആരാണ്‌?” എന്നാണു വിഷയം.

താത്‌പര്യം കാണി​ച്ചി​ടത്ത്‌ മടങ്ങി​ച്ചെ​ല്ലു​മ്പോൾ: എന്തിനു​വേ​ണ്ടി​യാ​ണു യേശു മരിച്ചത്‌?

○●○ ആദ്യത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: എന്തിനു​വേ​ണ്ടി​യാ​ണു യേശു മരിച്ചത്‌?

തിരുവെഴുത്ത്‌: മത്ത 20:28

മടങ്ങിച്ചെല്ലുമ്പോൾ: മോച​ന​വില എന്തു സാധ്യ​മാ​ക്കു​ന്നു?

○○● രണ്ടാമത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: മോച​ന​വില എന്തു സാധ്യ​മാ​ക്കു​ന്നു?

തിരുവെഴുത്ത്‌: റോമ 6:23

മടങ്ങിച്ചെല്ലുമ്പോൾ: നമുക്ക് എങ്ങനെ മോച​ന​വി​ല​യോ​ടു വിലമ​തി​പ്പു കാണി​ക്കാം?