വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെയ്‌ 14-20

മർക്കോസ്‌ 9-10

മെയ്‌ 14-20
  • ഗീതം 22, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന ഒരു ദിവ്യ​ദർശനം:” (10 മിനി.)

    • മർ 9:1—ദൈവ​രാ​ജ്യ​ത്തിൽ യേശു​വി​നു കിട്ടാ​നി​രുന്ന മഹത്ത്വ​ത്തി​ന്‍റെ പൂർവ​വീ​ക്ഷണം ചില അപ്പോ​സ്‌ത​ല​ന്മാർക്കു ലഭിക്കു​മെന്നു യേശു വാഗ്‌ദാ​നം ചെയ്‌തു (w05 1/15 12 ¶9-10)

    • മർ 9:2-6—രൂപാ​ന്ത​ര​പ്പെട്ട യേശു ‘ഏലിയ​യും’ ‘മോശ​യും’ ആയി സംഭാ​ഷണം നടത്തു​ന്നതു പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും കണ്ടു (w05 1/15 12 ¶11)

    • മർ 9:7—യേശു തന്‍റെ മകനാ​ണെന്ന് യഹോവ സ്വന്തം ശബ്ദത്തിൽ സ്വർഗ​ത്തിൽനിന്ന് പ്രഖ്യാ​പി​ച്ചു (“ഒരു ശബ്ദം” എന്നതിന്‍റെ മർ 9:7-ലെ പഠനക്കു​റിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മർ 10:6-9—വിവാ​ഹ​ത്തോ​ടുള്ള ബന്ധത്തിൽ ഏതു തത്ത്വമാ​ണു യേശു എടുത്തു​കാ​ണി​ച്ചത്‌? (w08 2/15 30 ¶8)

    • മർ 10:17, 18—തന്നെ “നല്ലവനായ ഗുരുവേ” എന്നു വിളി​ച്ച​തിന്‌ ഒരാളെ യേശു തിരു​ത്തി​യത്‌ എന്തിന്‌? (“നല്ലവനായ ഗുരുവേ,” “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്നിവയുടെ മർ 10:17, 18-ലെ പഠനക്കു​റി​പ്പു​കൾ, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മർ 9:1-13

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5  മിനി.) വീഡി​യോ കാണിച്ച് ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w04 5/15 30-31—വിഷയം: മർക്കോസ്‌ 10:25-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്‍റെ വാക്കു​ക​ളു​ടെ അർഥം എന്താണ്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം