യേശു ഒരു ശമര്യസ്ത്രീയോടു സാക്ഷീകരിക്കുന്നു
അനൗപചാരികമായി സാക്ഷ്യം കൊടുക്കാൻ യേശുവിന് എങ്ങനെയാണു കഴിഞ്ഞത്?
-
4:7—ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടോ താൻ മിശിഹയാണെന്നു പറഞ്ഞുകൊണ്ടോ തുടങ്ങുന്നതിനു പകരം കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് യേശു സംഭാഷണം ആരംഭിച്ചു
-
4:9—വംശത്തിന്റെ പേരിൽ യേശു ശമര്യസ്ത്രീയോടു മുൻവിധി കാണിച്ചില്ല
-
4:9, 12—തർക്കത്തിനു വഴിവെച്ചേക്കാവുന്ന വിഷയങ്ങൾ ശമര്യസ്ത്രീ എടുത്തിട്ടെങ്കിലും താൻ പറഞ്ഞുവന്ന വിഷയത്തിൽനിന്ന് യേശു മാറിയില്ല.—cf 77 ¶3
-
4:10—സ്ത്രീയുടെ അനുദിനജീവിതത്തിലെ ഒരു കാര്യം ആമുഖമായി ഉപയോഗിച്ചുകൊണ്ട് യേശു സംഭാഷണം തുടങ്ങി
-
4:16-19—അധാർമികജീവിതം നയിച്ചിരുന്ന ആളായിരുന്നെങ്കിലും ശമര്യസ്ത്രീക്കു യേശു മാന്യത കൊടുത്തു
ഈ വിവരണം അനൗപചാരികസാക്ഷീകരണത്തിന്റെ പ്രാധാന്യം എങ്ങനെയാണ് എടുത്തുകാട്ടുന്നത്?