ക്രിസ്ത്യാനികളായി ജീവിക്കാം
ഒന്നും പാഴാക്കിയില്ല
5,000 പുരുഷന്മാരെയും ഒപ്പം സ്ത്രീകളെയും കുട്ടികളെയും അത്ഭുതകരമായി പോഷിപ്പിച്ചശേഷം യേശു ശിഷ്യന്മാർക്ക് ഈ നിർദേശം കൊടുത്തു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്.” (യോഹ 6:12) യഹോവയുടെ കരുതലുകൾ പാഴാക്കാതിരുന്നുകൊണ്ട് യേശു അതിനോടു വിലമതിപ്പു കാണിച്ചു.
സംഭാവനകൾ ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ട് ഇന്നു ഭരണസംഘം യേശുവിനെ അനുകരിക്കുന്നു. ഉദാഹരണത്തിന്, ന്യൂയോർക്കിലെ വാർവിക്കിൽ പുതിയ ലോകാസ്ഥാനം പണിതപ്പോൾ സംഭാവനകൾ കാര്യക്ഷമമായി ഉപയോഗിക്കാവുന്ന രീതിയിലുള്ള രൂപകല്പനയാണു തിരഞ്ഞെടുത്തത്.
നമുക്ക് എങ്ങനെ പാഴാക്കാതിരിക്കാം . . .
-
രാജ്യഹാളിലായിരിക്കുമ്പോൾ?
-
വ്യക്തിപരമായ ഉപയോഗത്തിനു പ്രസിദ്ധീകരണങ്ങൾ എടുക്കുമ്പോൾ? (km-E 5/09 3 ¶4)
-
ശുശ്രൂഷയ്ക്കുവേണ്ടി പ്രസിദ്ധീകരണങ്ങൾ എടുക്കുമ്പോൾ? (mwb17.02 “ബൈബിൾപ്രസിദ്ധീകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക” ¶1)
-
ശുശ്രൂഷയിലായിരിക്കുമ്പോൾ? (mwb17.02 “ബൈബിൾപ്രസിദ്ധീകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക” ¶2, ചതുരം)