ശരിയായ ആന്തരത്തോടെ യേശുവിനെ അനുഗമിക്കുക
മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ദൃഷ്ടാന്തം യേശു പറഞ്ഞപ്പോൾ ചില ശിഷ്യന്മാർ ഇടറിപ്പോയി, അവർ യേശുവിനെ അനുഗമിക്കുന്നതു നിറുത്തി. അതിനു തൊട്ടുമുമ്പത്തെ ദിവസമാണു യേശു അവർക്ക് അത്ഭുതകരമായി ഭക്ഷണം കൊടുത്തത്. അതുവഴി തന്റെ ദൈവദത്തമായ ശക്തി തെളിയിച്ചതുമാണ്. പിന്നെ എന്തുകൊണ്ടാണ് അവർ ഇടറിപ്പോയത്? ആന്തരമായിരുന്നു പ്രശ്നം, സ്വാർഥമായ ലക്ഷ്യത്തോടെയാണ് അവർ യേശുവിനെ അനുഗമിച്ചത്. ഭൗതികനേട്ടത്തിനായിട്ടാണ് അവർ യേശുവിനോടൊപ്പം സഹവസിച്ചത്.
നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കണം: ‘ഞാൻ എന്തുകൊണ്ടാണു യേശുവിനെ അനുഗമിക്കുന്നത്? പ്രധാനമായും ഇപ്പോഴത്തെയും ഭാവിയിലെയും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണോ ഞാൻ അങ്ങനെ ചെയ്യുന്നത്? അതോ യഹോവയോടുള്ള സ്നേഹവും യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും ആണോ എന്നെ അതിനു പ്രേരിപ്പിക്കുന്നത്?’
പിൻവരുന്ന കാര്യങ്ങളാണ് യഹോവയെ സേവിക്കാൻ പ്രമുഖമായും നമ്മളെ പ്രേരിപ്പിക്കുന്നതെങ്കിൽ നമ്മൾ ഇടറിപ്പോയേക്കാവുന്നത് എന്തുകൊണ്ട്?
-
ദൈവജനത്തോടൊപ്പമായിരിക്കുന്നതു നമ്മൾ ഇഷ്ടപ്പെടുന്നു
-
പറുദീസയിൽ ജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു