യേശു പിതാവിനെ മഹത്ത്വപ്പെടുത്തി
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു സ്വർഗീയപിതാവിനെ മഹത്ത്വീകരിച്ചു. ദൈവത്തിൽനിന്നാണു തന്റെ സന്ദേശമെന്ന് ആളുകൾ അറിയാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട് തിരുവെഴുത്തുകൾ അടിസ്ഥാനമാക്കിയാണു യേശു പഠിപ്പിച്ചിരുന്നത്, കൂടെക്കൂടെ തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ചെയ്തു. ആളുകൾ പ്രശംസിച്ചപ്പോൾ അതു സ്വീകരിക്കുന്നതിനു പകരം മഹത്ത്വം യഹോവയിലേക്കു തിരിച്ചുവിട്ടു. യഹോവ തന്നെ ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുക എന്നതായിരുന്നു യേശുവിന്റെ മുഖ്യചിന്ത.—യോഹ 17:4.
നമുക്കു യേശുവിനെ എങ്ങനെ അനുകരിക്കാം . . .
-
ബൈബിൾപഠനം നടത്തുമ്പോഴും സ്റ്റേജിൽനിന്ന് പഠിപ്പിക്കുമ്പോഴും?
-
മറ്റുള്ളവർ പുകഴ്ത്തുമ്പോൾ?
-
സമയം എങ്ങനെ ഉപയോഗിക്കണമെന്നു തീരുമാനിക്കുമ്പോൾ?