ഏപ്രിൽ 1-7
1 കൊരിന്ത്യർ 7–9
ഗീതം 136, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഏകാകിത്വം—ഒരു വരം:” (10 മിനി.)
1കൊ 7:32—വിവാഹജീവിതത്തോടു ബന്ധപ്പെട്ട ഉത്കണ്ഠകളൊന്നുമില്ലാതെ ഏകാകികളായ ക്രിസ്ത്യാനികൾക്ക് യഹോവയെ സേവിക്കാൻ കഴിയും (w11 1/15 17-18 ¶3)
1കൊ 7:33, 34—വിവാഹിതരായ ക്രിസ്ത്യാനികളുടെ “മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്” (w08 7/15 27 ¶1)
1കൊ 7:37, 38— വിവാഹിതരായ ക്രിസ്ത്യാനികളോടുള്ള താരതമ്യത്തിൽ, യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാൻ ഏകാകികളായി നിൽക്കുന്നതു ‘കുറച്ചുകൂടെ നല്ലതാണ്’ (w96 10/15 12-13 ¶14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1കൊ 7:11—വേർപിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ഒരു ക്രിസ്ത്യാനി ചിന്തിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഏവ? (lvs 250-251)
1കൊ 7:36—വിവാഹം കഴിക്കുന്നതിനു ‘നവയൗവനം പിന്നിടുന്നതുവരെ’ കാത്തിരിക്കാൻ ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (w00 7/15 31 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1കൊ 8:1-13 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. തിരുവെഴുത്തുകൾ പരിചയപ്പെടുത്തേണ്ട വിധം എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 4-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w12 11/15 20—വിഷയം: ഏകാകികളായി തുടരാൻ തീരുമാനിക്കുന്നവർ ഏകാകിത്വം എന്ന വരം നിഗൂഢമായി ലഭിച്ചിട്ടുള്ളവരാണോ? (th പാഠം 12)
ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ ഏകാകിത്വം വിജയപ്രദമാക്കുക: (15 മിനി.) വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ഏകാകികളായ പല ക്രിസ്ത്യാനികളും ഏതു പ്രശ്നം നേരിടുന്നു? (1കൊ 7:39) യിഫ്താഹിന്റെ മകൾ എങ്ങനെയാണു നല്ല ഒരു മാതൃകയായിരിക്കുന്നത്? നിഷ്കളങ്കതയോടെ നടക്കുന്നവർക്ക് യഹോവ എന്തു കൊടുക്കും? (സങ്ക 84:11) സഭയിലെ സഹോദരങ്ങൾക്ക് ഏകാകികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം? യഹോവയുടെ സേവനത്തിലെ ഏതെല്ലാം വശങ്ങൾ ഏകാകികളായ ക്രിസ്ത്യാനികൾക്കു മുമ്പിൽ തുറന്നുകിടക്കുന്നു?
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 16 ¶18-24; “ബൈബിൾസത്യങ്ങൾ ഗാനങ്ങളിലൂടെ . . . ,” ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്? എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 87, പ്രാർഥന