സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: യേശു ആരായിരുന്നു?
തിരുവെഴുത്ത്: മത്ത 16:16
മടങ്ങിച്ചെല്ലുമ്പോൾ: യേശു എന്തിനുവേണ്ടിയാണു മരിച്ചത്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: യേശു എന്തിനുവേണ്ടിയാണു മരിച്ചത്?
തിരുവെഴുത്ത്: മത്ത 20:28
മടങ്ങിച്ചെല്ലുമ്പോൾ: യേശുവിന്റെ മോചനവിലയോടു നന്ദിയുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: യേശുവിന്റെ മോചനവിലയോടു നന്ദിയുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
തിരുവെഴുത്ത്: യോഹ 17:3
മടങ്ങിച്ചെല്ലുമ്പോൾ: യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ എന്താണു നടക്കുന്നത്?
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 23–ഏപ്രിൽ 19)
വളരെ പ്രധാനപ്പെട്ട ഒരു പരിപാടിക്കു ക്ഷണിക്കാനാണു ഞങ്ങൾ വന്നത്. ഇതാ നിങ്ങൾക്കുള്ള ക്ഷണക്കത്ത്. ഏപ്രിൽ 19 വെള്ളിയാഴ്ച ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി കൂടിവരും. നമ്മുടെ അടുത്ത് ഈ മീറ്റിങ്ങ് നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തിലുണ്ട്. അതിനു മുമ്പുള്ള ആഴ്‌ച നടക്കുന്ന ഒരു പ്രസംഗം കേൾക്കാനും താങ്കളെ ക്ഷണിക്കുന്നു. “യഥാർഥ ജീവനുവേണ്ടി എത്തിപ്പിടിക്കുക” എന്നതാണു വിഷയം.
താത്പര്യം കാണിക്കുന്നിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: യേശു എന്തിനുവേണ്ടിയാണു മരിച്ചത്?