ക്രിസ്ത്യാനികളായി ജീവിക്കാം
വ്യക്തിപരമായ പഠനത്തിൽനിന്ന് പൂർണപ്രയോജനം നേടുക
എന്തുകൊണ്ട് പ്രധാനം: ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ” നമ്മളെ സഹായിക്കുന്നു. (എഫ 3:18) കൂടാതെ, ഈ ദുഷ്ടലോകത്തിൽ ജീവിക്കുമ്പോൾ കുറ്റമറ്റവരും കറ പുരളാത്തവരും ആയി നിലനിൽക്കാനും ‘ജീവന്റെ വചനം മുറുകെ പിടിക്കാനും’ അതു നമ്മളെ സഹായിക്കും. (ഫിലി 2:15, 16) വ്യക്തിപരമായി പഠിക്കുമ്പോൾ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് കാര്യങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാൻ നമുക്കു കഴിയും. ദൈവവചനം വായിക്കാനും പഠിക്കാനും ചെലവിടുന്ന സമയം പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും?
എങ്ങനെ ചെയ്യാം:
-
നിങ്ങൾ വ്യക്തിപരമായ പഠനത്തിന് ഉപയോഗിക്കുന്ന ബൈബിൾ അച്ചടിച്ച പതിപ്പാണെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ളതാണെങ്കിലും വാക്യങ്ങൾക്ക് അടിവരയിടുകയും കുറിപ്പുകൾ എഴുതുകയും ചെയ്യുക
-
ദൈവവചനം വായിക്കുമ്പോൾ ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക: ‘ആര്? എന്ത്? എപ്പോൾ? എവിടെ? എന്തുകൊണ്ട്? എങ്ങനെ?’
-
വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുക. ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വിഷയത്തെക്കുറിച്ചോ വാക്യത്തെക്കുറിച്ചോ ഗവേഷണം ചെയ്യാം
-
വായിക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കുന്നതിനു ധ്യാനിക്കുക
-
പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ അനുദിന ജീവിതത്തിൽ ബാധകമാക്കുക.—ലൂക്ക 6:47, 48
വ്യക്തിപരമായ പഠനത്തിലൂടെ ‘ജീവന്റെ വചനം മുറുകെ പിടിക്കാം’ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വ്യക്തിപരമായ പഠനത്തെക്കുറിച്ച് ചിലർ എന്താണു പറയുന്നത്?
-
ഓരോ പ്രാവശ്യവും വ്യക്തിപരമായ പഠനം പ്രാർഥനയോടെ തുടങ്ങേണ്ടത് എന്തുകൊണ്ട്?
-
ഒരു ബൈബിൾഭാഗം കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ നമ്മളെ എന്തു സഹായിക്കും?
-
ബൈബിളിൽ വ്യത്യസ്ത തരത്തിലുള്ള അടയാളങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം?
-
ദൈവവചനം പഠിക്കുമ്പോൾ ധ്യാനിക്കുന്നത് അത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
-
പഠിക്കുന്ന കാര്യങ്ങൾ നമുക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാം?