വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോവ എന്തു വിചാ​രി​ക്കും?

യഹോവ എന്തു വിചാ​രി​ക്കും?

ചെറു​തും വലുതും ആയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌, നമ്മൾ സ്വയം ചോദി​ക്കണം, ‘യഹോവ എന്തു വിചാ​രി​ക്കും?’ യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഒരിക്ക​ലും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും നമ്മളെ “എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ” സജ്ജരാ​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (2തിമ 3:16, 17; റോമ 11:33, 34) യേശു യഹോ​വ​യു​ടെ ഇഷ്ടം കൃത്യ​മാ​യി മനസ്സി​ലാ​ക്കു​ക​യും അതിനു തന്റെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കു​ക​യും ചെയ്‌തു. (യോഹ 4:34) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌, യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാം.—യോഹ 8:28, 29; എഫ 5:15-17.

എപ്പോഴും യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക (ലേവ്യ 19:18 ) എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ബൈബിൾത​ത്ത്വ​ങ്ങൾ നമ്മുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നമ്മൾ പാട്ടുകൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങൾ കണക്കി​ലെ​ടു​ക്കണം?

  • വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഒരുങ്ങു​മ്പോ​ഴും ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങൾ കണക്കി​ലെ​ടു​ക്കണം?

  • ജീവി​ത​ത്തി​ന്റെ മറ്റ്‌ ഏതെല്ലാം വശങ്ങളിൽ നമ്മൾ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കണം?

  • യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

എന്റെ തീരു​മാ​നങ്ങൾ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധത്തെ​ക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?