വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ജ്ഞാനമു​ള്ള​വ​രാ​യി​രി​ക്കുക

വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ജ്ഞാനമു​ള്ള​വ​രാ​യി​രി​ക്കുക

വിനോദം ജ്ഞാന​ത്തോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നമ്മൾ ഏതെങ്കി​ലും സിനിമ കാണാ​നോ പാട്ടു കേൾക്കാ​നോ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കാ​നോ പുസ്‌തകം വായി​ക്കാ​നോ വീഡി​യോ ഗെയിം കളിക്കാ​നോ തീരു​മാ​നി​ക്കു​മ്പോൾ, ശരിക്കും നമ്മൾ തീരു​മാ​നി​ക്കു​ന്നത്‌ നമ്മുടെ മനസ്സ്‌ ഏതു തരത്തി​ലുള്ള കാര്യ​ങ്ങൾകൊണ്ട്‌ നിറയ്‌ക്കണം എന്നാണ്‌. നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം നമ്മുടെ പെരു​മാ​റ്റത്തെ സ്വാധീ​നി​ക്കും. ഇന്നു ലഭ്യമാ​യി​രി​ക്കുന്ന വിനോ​ദ​ങ്ങ​ളിൽ കൂടു​ത​ലും യഹോവ കുറ്റം വിധി​ക്കുന്ന കാര്യങ്ങൾ ഉൾപ്പെ​ടു​ന്ന​താണ്‌. (സങ്ക 11:5; ഗല 5:19-21) അതു​കൊണ്ട്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—ഫിലി 4:8.

ഏതു വിനോ​ദം തിര​ഞ്ഞെ​ടു​ക്കണം? എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • പുരാതന റോമി​ലെ പോരാ​ട്ട​ക്ക​ളി​കൾക്ക്‌ ഇക്കാലത്തെ ചില വിനോ​ദ​ങ്ങ​ളു​മാ​യി എന്തു സമാന​ത​യുണ്ട്‌?

  • നല്ല വിനോ​ദം തിര​ഞ്ഞെ​ടു​ക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ എങ്ങനെ ചെറു​പ്പ​ക്കാ​രെ സഹായി​ക്കാം?

  • ഒരു വിനോ​ദം വേണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ റോമർ 12:9 സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • നിങ്ങളു​ടെ നാട്ടിൽ നിങ്ങൾക്ക്‌ ഏർപ്പെ​ടാൻ കഴിയുന്ന ചില നല്ല വിനോ​ദങ്ങൾ ഏതൊ​ക്കെ​യാണ്‌?