വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | ഗലാത്യർ 4-6

നമ്മുടെ കാര്യ​ത്തി​ലും പ്രസക്തി​യുള്ള ‘ആലങ്കാ​രി​ക​മായ അർഥമുള്ള ഒരു നാടകം’

നമ്മുടെ കാര്യ​ത്തി​ലും പ്രസക്തി​യുള്ള ‘ആലങ്കാ​രി​ക​മായ അർഥമുള്ള ഒരു നാടകം’

4:24-31

പുതിയ ഉടമ്പടി നിയമ​യു​ട​മ്പ​ടി​യെ​ക്കാൾ എത്ര ശ്രേഷ്‌ഠ​മാ​ണെന്നു കാണി​ക്കു​ന്ന​തി​നു വേണ്ടി​യാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ ആലങ്കാ​രി​ക​മായ അർഥമുള്ള ഈ നാടകം ഉപയോ​ഗി​ച്ചത്‌. ക്രിസ്‌തു​വി​ന്റെ​യും കൂട്ടവ​കാ​ശി​ക​ളു​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഭരണത്തിൻകീ​ഴിൽ മനുഷ്യ​വർഗ​ത്തി​നു പാപത്തിൽനി​ന്നും അപൂർണ​ത​യിൽനി​ന്നും വേദന​ക​ളിൽനി​ന്നും മരണത്തിൽനി​ന്നും ഉള്ള സ്വാത​ന്ത്ര്യം നേടാ​നുള്ള പ്രത്യാ​ശ​യുണ്ട്‌.—യശ 25:8, 9.

 

ഹാഗാർ എന്ന ദാസി

യരുശലേം തലസ്ഥാ​ന​മാ​യുള്ള, നിയമ​യു​ട​മ്പ​ടി​യു​ടെ കീഴിലെ ഇസ്രാ​യേൽ ജനത

സ്വതന്ത്രയായ സാറ

ദൈവത്തിന്റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​മായ മീതെ​യുള്ള യരുശ​ലേം

ഹാഗാറിന്റെ ‘മക്കൾ’

ജൂതജനത (മോശ​യു​ടെ നിയമം അനുസ​രി​ക്കു​മെന്നു വാക്കു കൊടു​ത്തവർ) യേശു​വി​നെ ഉപദ്ര​വി​ക്കു​ക​യും തള്ളിക്ക​ള​യു​ക​യും ചെയ്‌തു

സാറയുടെ ‘മക്കൾ’

ക്രിസ്‌തുവും 1,44,000 ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളും

നിയമയുടമ്പടിയുടെ അടിമത്തം

തങ്ങൾ പാപത്തി​ന്റെ അടിമ​ക​ളാ​ണെന്നു മോശ​യു​ടെ നിയമം ഇസ്രാ​യേ​ല്യ​രെ ഓർമിപ്പിച്ചു

പുതിയ ഉടമ്പടി സ്വാത​ന്ത്ര്യം നൽകുന്നു

ക്രിസ്‌തുവിന്റെ ബലിയി​ലുള്ള വിശ്വാ​സം നിയമ​ത്തി​ന്റെ ശിക്ഷാ​വി​ധി​യിൽനിന്ന്‌ സ്വാത​ന്ത്ര്യ​ത്തി​ലേക്കു നയിച്ചു