ഡിസംബർ 16-22
വെളിപാട് 13-16
ഗീതം 55, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഭയം ജനിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ ഭയപ്പെടരുത്:” (10 മിനി.)
വെളി 13:1, 2—ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തിനു ഭീകരസർപ്പം അധികാരം കൊടുക്കുന്നു (w12 6/15 8 ¶6)
വെളി 13:11, 15—രണ്ടു കൊമ്പുള്ള കാട്ടുമൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു ജീവൻ കൊടുക്കുന്നു (re 194 ¶26; 195 ¶30-31)
വെളി 13:16, 17—കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിക്കരുത് (w09 2/15 4 ¶3)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
വെളി 16:13, 14—“സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്” രാഷ്ട്രങ്ങളെ കൂട്ടിച്ചേർക്കുന്നത് എങ്ങനെയാണ്? (w09 2/15 4 ¶6)
വെളി 16:21—സാത്താന്റെ ലോകത്തിന്റെ നാശത്തിനു തൊട്ടുമുമ്പ് നിസ്സംശയമായും നമ്മൾ ഏതു സന്ദേശം അറിയിക്കും? (w15 7/15 16 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) വെളി 16:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 2)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുക: (15 മിനി.) ചർച്ച. നിഷ്പക്ഷത ചിന്തയിലും പ്രവൃത്തിയിലും എന്ന വീഡിയോ കാണിക്കുക. എന്നിട്ട് ഈ ചോദ്യം ചോദിക്കുക: സാമൂഹികപ്രശ്നങ്ങളുടെയും ഗവൺമെന്റുകൾ സ്വീകരിക്കുന്ന നയങ്ങളുടെയും കാര്യത്തിൽ നിങ്ങൾക്ക് എങ്ങനെ നിഷ്പക്ഷരായിരിക്കാം? അതിനു ശേഷം പൊതുപരിപാടികളിൽ നിഷ്പക്ഷത പാലിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് ഈ ചോദ്യം ചോദിക്കുക: നിങ്ങളുടെ നിഷ്പക്ഷത പരിശോധിക്കുന്ന സാഹചര്യങ്ങൾക്കായി എങ്ങനെ ഒരുങ്ങാം?
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 29
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 97, പ്രാർഥന