ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന വിധത്തിൽ
എന്തുകൊണ്ട് പ്രധാനം: ‘ജീവജലം സൗജന്യമായി വാങ്ങാൻ’ അഭിഷിക്തരും വേറെ ആടുകളും എല്ലാ തരം ആളുകളെയും ക്ഷണിക്കുന്നു. (വെളി 22:17) അനുസരണമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനുള്ള ദൈവത്തിന്റെ എല്ലാ കരുതലുകളെയും ആണ് ആലങ്കാരികമായ ജലം പ്രതീകപ്പെടുത്തുന്നത്. വ്യത്യസ്തമായ ആചാരങ്ങളും മതവിശ്വാസങ്ങളും ഉള്ള ആളുകളെ സഹായിക്കുന്നതിന്, ഓരോ വ്യക്തിക്കും താത്പര്യം തോന്നുന്ന വിധത്തിൽ നമ്മൾ ‘എന്നും നിലനിൽക്കുന്ന സന്തോഷവാർത്ത’ അറിയിക്കണം.—വെളി 14:6.
എങ്ങനെ ചെയ്യാം:
-
നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒരു വിഷയവും തിരുവെഴുത്തും തിരഞ്ഞെടുക്കുക. സംഭാഷണത്തിനുള്ള ഒരു മാതൃക നമുക്കു തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നിങ്ങൾ ഉപയോഗിച്ച് വിജയം കണ്ട മറ്റൊരു അവതരണം ഉപയോഗിക്കാം. ഏതു വിഷയങ്ങളും തിരുവെഴുത്തുകളും ആണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത്? ആളുകൾ ഇപ്പോൾ ചിന്തിക്കുന്ന എന്തെങ്കിലും ആനുകാലികവാർത്തയുണ്ടോ? ഒരു പുരുഷന് എന്തായിരിക്കും ഇഷ്ടപ്പെടുക, ഒരു സ്ത്രീക്കോ?
-
നിങ്ങളുടെ പ്രദേശത്ത് സാധാരണമായി ഉപയോഗിക്കുന്ന അഭിവാദനവാക്കുകളും രീതികളും സംഭാഷണത്തിൽ ഉൾപ്പെടുത്തുക.—2കൊ 6:3, 4
-
താത്പര്യം കാണിക്കുന്ന ആളുകൾക്കു കൊടുക്കുന്നതിന്, പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്തെ പ്രസിദ്ധീകരണങ്ങളും വീഡിയോകളും ആയി പരിചയത്തിലാകുക
-
നിങ്ങളുടെ പ്രദേശത്ത് കാണാനിടയുള്ള അന്യഭാഷക്കാരായ ആളുകളുടെ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുക
-
വീട്ടുകാരന്റെ സാഹചര്യത്തിന് അനുസരിച്ച് വിഷയത്തിൽ മാറ്റം വരുത്തുക. (1കൊ 9:19-23) ഉദാഹരണത്തിന്, വീട്ടിൽ ആരെങ്കിലും മരിച്ചുപോയെന്നു മനസ്സിലായാൽ നിങ്ങൾ എന്തു പറയും?
വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വീട്ടുകാരനോട് ഏതു വിഷയം സംസാരിക്കാനാണു പ്രചാരകൻ തുടങ്ങിയത്?
-
വീട്ടുകാരന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചുകൊണ്ടിരുന്നത്?
-
ഈ സാഹചര്യത്തിനു പറ്റിയ തിരുവെഴുത്ത് ഏതായിരുന്നു, എന്തുകൊണ്ട്?
-
പ്രദേശത്ത് ആളുകൾക്കു ചേരുന്ന വിധത്തിൽ നിങ്ങൾ എങ്ങനെയാണു സംഭാഷണത്തിൽ മാറ്റം വരുത്തുന്നത്?