ക്രിസ്ത്യാനികളായി ജീവിക്കാം
ഭൂമി ‘നദിയെ വിഴുങ്ങിക്കളഞ്ഞു’
ചരിത്രത്തിൽ പലപ്പോഴും, ഗവൺമെന്റ് അധികാരികൾ യഹോവയുടെ ജനത്തെ സഹായിച്ചിട്ടുണ്ട്. (എസ്ര 6:1-12; എസ്ഥ 8:10-13) ആധുനികകാലത്തും “ഭൂമി,” അതായത് പല ദേശങ്ങളിലെ കുറെക്കൂടെ വഴക്കമുള്ള ഭരണകൂടങ്ങൾ, ‘ഭീകരസർപ്പമായ’ പിശാചായ സാത്താൻ അഴിച്ചുവിടുന്ന ഉപദ്രവങ്ങളാകുന്ന “നദി” വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. (വെളി 12:16) “രക്ഷകനായ,” ദൈവമായ യഹോവ തന്റെ ജനത്തെ വിടുവിക്കാൻ ചിലപ്പോൾ മനുഷ്യ ഭരണാധികാരികളെ പ്രേരിപ്പിച്ചിട്ടുണ്ട്.—സങ്ക 68:20; സുഭ 21:1.
എന്നാൽ നിങ്ങൾ വിശ്വാസത്തിന്റെ പേരിൽ തടവിലാകുന്നെങ്കിലോ? യഹോവ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നു വിചാരിക്കരുത്. (ഉൽ 39:21-23; സങ്ക 105:17-20) നിങ്ങളുടെ വിശ്വാസത്തിനു പ്രതിഫലം കിട്ടുമെന്നും നിങ്ങളുടെ വിശ്വസ്തത ലോകമെങ്ങുമുള്ള സഹോദരങ്ങൾക്കു പ്രോത്സാഹനമായിരിക്കുമെന്നും ഉറപ്പുണ്ടായിരിക്കുക.—ഫിലി 1:12-14; വെളി 2:10.
കൊറിയയിലെ സഹോദരങ്ങൾ ജയിലിൽനിന്ന് മോചിതരാകുന്നു എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വർഷങ്ങളായി കൊറിയയിലെ നമ്മുടെ ആയിരക്കണക്കിനു സഹോദരങ്ങൾക്കു ജയിലിൽ കഴിയേണ്ടിവന്നത് എന്തുകൊണ്ട്?
-
ഏതെല്ലാം കോടതിവിധികളാണ്, ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് നമ്മുടെ ചില സഹോദരങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കാൻ കാരണമായത്?
-
വിശ്വാസത്തിന്റെ പേരിൽ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ജയിലിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ എങ്ങനെ സഹായിക്കാം?
-
ഇപ്പോൾ നമുക്കുള്ള സ്വാതന്ത്ര്യം നമുക്ക് എങ്ങനെ ഉപയോഗിക്കാം?
-
നമുക്കു ലഭിക്കുന്ന, അനുകൂലമായ കോടതിവിധികളുടെ മഹത്ത്വം ശരിക്കും ആർക്കാണ് അവകാശപ്പെട്ടത്?