വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

നമുക്കു വേണ്ടത്‌ എന്താണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം

നമുക്കു വേണ്ടത്‌ എന്താണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം

വിശ്വസ്‌തനും വിവേകിയും ആയ അടിമ ‘തക്കസമയത്താണ്‌’ നമുക്കു ഭക്ഷണം തരുന്നത്‌. നമുക്ക്‌ ആത്മീയമായി എന്താണ്‌ ആവശ്യമെന്ന്‌ അടിമയെ നയിക്കുന്ന യഹോവയ്‌ക്ക്‌ അറിയാമെന്ന്‌ അതു സൂചിപ്പിക്കുന്നു. (മത്ത 24:45) നമ്മുടെ മേഖലാ കൺവെൻഷനുകളും ഇടദിവസത്തെ യോഗങ്ങളും അതിനുള്ള തെളിവാണ്‌.

2017 ടീച്ചിങ്‌ കമ്മിറ്റി റിപ്പോർട്ട്‌ എന്ന വീഡിയോ കാണുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • നമ്മൾ ആസ്വദിക്കുന്ന കൺവെൻഷനുകളുടെ മഹത്ത്വം ആർക്കാണ്‌ അവകാശപ്പെട്ടത്‌, എന്തുകൊണ്ട്‌?

  • ഒരു കൺവെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ എപ്പോൾ തുടങ്ങും?

  • കൺവെൻഷന്റെ വിഷയം എങ്ങനെയാണു തിരഞ്ഞെടുക്കുന്നത്‌?

  • കൺവെൻഷൻ പരിപാടികൾ തയ്യാറാക്കുന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു?

  • ഇടദിവസത്തെ മീറ്റിങ്ങിന്‌ ഉപയോഗിക്കുന്ന പഠനസഹായിയിൽ ഗിലെയാദിലെ ഏതു പഠനരീതിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌?

  • യോഗത്തിനുള്ള പഠനസഹായി തയ്യാറാക്കാൻ പല ഡിപ്പാർട്ടുമെന്റുകൾ ഒരുമിച്ച്‌ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

യഹോവ തരുന്ന ആത്മീയകരുതലുകളെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നുന്നത്‌?