വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു

സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു

ദൈവവചനം 2 കൊരിന്ത്യർ 9:7-ൽ നമ്മളോട്‌ ഇങ്ങനെ പറയുന്നു: “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്‌നേഹിക്കുന്നത്‌.” യഹോവയുടെ സാക്ഷികളുടെ പ്രാദേശികവേലയ്‌ക്കും ലോകവ്യാപകവേലയ്‌ക്കും ഓൺലൈൻ വഴി സംഭാവന കൊടുത്തുകൊണ്ട്‌ പിന്തുണയ്‌ക്കാൻ ഇന്നു സൗകര്യപ്രദമായ മാർഗങ്ങളുണ്ട്‌.

സംഭാവനകൾ ഇലക്‌ട്രോണിക്‌ രൂപത്തിൽ എങ്ങനെ കൊടുക്കാം? എന്ന വീഡിയോ കാണുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • സംഭാവനകൾ നൽകുന്നതിനു നമ്മുടെ രാജ്യത്ത്‌ ലഭ്യമായ മാർഗങ്ങളെക്കുറിച്ച്‌ എങ്ങനെ അറിയാം?

  • ഇലക്‌ട്രോണിക്‌ രൂപത്തിൽ സംഭാവനകൾ കൊടുക്കുന്നതുകൊണ്ട്‌ ചിലർക്ക്‌ എന്തു പ്രയോജനങ്ങൾ കിട്ടിയിരിക്കുന്നു?

  • സംഭാവനകൾ കൊടുക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഏതൊക്കെയാണ്‌?

  • ഓൺലൈനായി സംഭാവന കൊടുക്കുന്ന ഈ പുതിയ രീതി നിങ്ങൾക്കു ബുദ്ധിമുട്ടാണെങ്കിൽ എന്തു ചെയ്യാം?