വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ചായ്‌വുകൾ ഒഴിവാക്കുക

വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ചായ്‌വുകൾ ഒഴിവാക്കുക

വിവാഹത്തിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഒരു ക്രിസ്‌തീയ ദമ്പതികൾക്കു പല തീരുമാനങ്ങളും എടുക്കേണ്ടിവരും. സമൂഹത്തിലുള്ള ആഡംബരവിവാഹങ്ങൾ അനുകരിക്കാൻ ഒരുപക്ഷേ അവർക്കു സമ്മർദമുണ്ടായേക്കാം. വിവാഹം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച്‌ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും പല അഭിപ്രായങ്ങളും കാണും. വിവാഹദിനത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ പിന്നീടു കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ തോന്നാൻ ക്രിസ്‌ത്യാനികളാരും ആഗ്രഹിക്കില്ല. തങ്ങളുടെ പ്രത്യേക ദിവസത്തിനുവേണ്ടി ഒരുങ്ങാൻ വധൂവരന്മാരെ ഏതു ബൈബിൾതത്ത്വങ്ങൾ സഹായിക്കും?

യഹോവയ്‌ക്കു ബഹുമതി കൈവരുത്തുന്ന വിവാഹങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • താഴെ കാണുന്ന ബൈബിൾതത്ത്വങ്ങൾ നിക്കിനെയും ജൂലിയാനയെയും സഹായിച്ചത്‌ എങ്ങനെ?

  • വധൂവരന്മാർ ‘വിരുന്നുനടത്തിപ്പുകാരനായി’ ആത്മീയപക്വതയുള്ള ഒരു സഹവിശ്വാസിയെ തിരഞ്ഞെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?—യോഹ 2:9, 10.

  • വിവാഹത്തോടു ബന്ധപ്പെട്ട്‌ നിക്കും ജൂലിയാനയും എടുത്ത തീരുമാനങ്ങളുടെ കാരണങ്ങൾ എന്തായിരുന്നു?

  • വിവാഹച്ചടങ്ങും സത്‌കാരവും ആയി ബന്ധപ്പെട്ട്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌ ആരാണ്‌?—w06 10/15 25 ¶10.