വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | റോമർ 4–6

“ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”

“ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”

5:8, 18, 21

മോചനവില എന്ന യഹോ​വ​യു​ടെ സമ്മാനം ഏറ്റവും പ്രധാ​ന​പ്പെട്ട ചില വിവാ​ദ​വി​ഷ​യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ നാമവി​ശു​ദ്ധീ​ക​ര​ണ​വും ഭരിക്കാ​നുള്ള യഹോ​വ​യു​ടെ അവകാ​ശ​വും യഹോവ ഭരിക്കുന്ന വിധവും ആണ്‌ അവ. എങ്കിലും യഹോ​വ​യു​ടെ മുമ്പാകെ ഇപ്പോൾ നീതി​യോ​ടെ നിൽക്കാൻ മോച​ന​വില നമ്മളെ സഹായി​ക്കു​ന്നു. കൂടാതെ അനുസ​ര​ണ​മുള്ള മനുഷ്യർക്കു മോച​ന​വി​ല​യി​ലൂ​ടെ ശോഭ​ന​മായ ഒരു ഭാവി​യും സാധ്യ​മാ​കു​ന്നു.

മോചനവില എന്ന സമ്മാന​ത്തോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

  • സമർപ്പ​ണ​വും സ്‌നാ​ന​വും മോച​ന​വി​ല​യി​ലുള്ള നമ്മുടെ വിശ്വാ​സം കാണി​ക്കു​ക​യും നമ്മൾ യഹോ​വ​യു​ടെ പക്ഷത്താ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്നു

  • ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലൂ​ടെ എല്ലാ തരത്തി​ലു​മുള്ള ആളുക​ളോട്‌ യഹോ​വ​യ്‌ക്കുള്ള സ്‌നേഹം നമ്മൾ അനുക​രി​ക്കു​ക​യാണ്‌.—മത്ത 22:39; യോഹ 3:16

മോചനവില എന്ന യഹോ​വ​യു​ടെ സമ്മാന​ത്തോ​ടു മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ എനിക്കു നന്ദി കാണി​ക്കാം?