ക്രിസ്‌ത്യാനികളായി ജീവിക്കാം
ക്ഷമയോടെ ആകാംക്ഷാപൂർവം കാത്തിരിക്കുക
ദൈവരാജ്യം വരുന്നതിനായി നിങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? കഷ്ടപ്പാടുകളുണ്ടെങ്കിലും നിങ്ങൾ ക്ഷമയോടെ സഹിച്ചുനിൽക്കുകയാണോ? (റോമ 8:25) ചില ക്രിസ്‌ത്യാനികൾ വെറുപ്പ്, ദുഷ്‌പെരുമാറ്റം, ജയിൽവാസം, എന്തിന് വധഭീഷണി പോലും നേരിടുന്നു. മറ്റു പലരും ഗുരുതരമായ രോഗങ്ങളും പ്രായത്തിന്റെ അവശതകളും ആയി മല്ലിടുന്നു.
പരിശോധനകൾ നേരിടുമ്പോൾ ആകാംക്ഷാപൂർവം കാത്തിരിക്കാൻ നമ്മളെ എന്തു സഹായിക്കും? ദിവസവും ബൈബിൾ വായിച്ചുകൊണ്ടും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടും നമുക്കു വിശ്വാസം ശക്തമാക്കിനിറുത്താം. പ്രത്യാശയിൽ കണ്ണു നട്ടിരിക്കാം. (2കൊ 4:16-18; എബ്ര 12:2) യഹോവയോടു നമുക്ക് ഉള്ളുരുകി പ്രാർഥിക്കാം, പരിശുദ്ധാത്മാവിന്റെ ശക്തിക്കായി യാചിക്കാം. (ലൂക്ക 11:10, 13; എബ്ര 5:7) “എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ” സ്‌നേഹവാനായ പിതാവിനു നമ്മളെ സഹായിക്കാൻ കഴിയും.—കൊലോ 1:11.
നമ്മൾ തളർന്നുപോകാതെ ഓടണം—സമ്മാനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
ജീവിതത്തിൽ എന്തെല്ലാം ‘അപ്രതീക്ഷിതസംഭവങ്ങൾ’ ഉണ്ടായേക്കാം? (സഭ 9:11)
-
പരിശോധനകളുണ്ടാകുമ്പോൾ പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?
-
മുമ്പ് ചെയ്‌ത അത്രയും ദൈവസേവനത്തിൽ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തുകൊണ്ട്?
-
സമ്മാനം ലഭിക്കുമെന്ന ഉറപ്പുണ്ടായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?