ഒലിവ് മരത്തിന്റെ ദൃഷ്ടാന്തം
ഒലിവ് മരത്തിന്റെ ഓരോ ഭാഗങ്ങളും എന്തിനെ പ്രതീകപ്പെടുത്തുന്നു?
-
മരം: അബ്രാഹാമുമായി ഉടമ്പടി ചെയ്തപ്പോൾ യഹോവയുടെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യത്തിന്റെ നിവൃത്തി
-
തായ്ത്തടി: അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമായ യേശു
-
കൊമ്പുകൾ: അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗത്തിൽപ്പെടുന്ന എല്ലാവരും
-
‘മുറിച്ചുമാറ്റിയ’ കൊമ്പുകൾ: യേശുവിനെ തള്ളിക്കളഞ്ഞ ജൂതന്മാർ
-
‘ഒട്ടിച്ചുചേർത്ത’ കൊമ്പുകൾ: ജനതകളിൽനിന്നുള്ള ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ
മുൻകൂട്ടിപ്പറഞ്ഞതുപോലെ, അബ്രാഹാമിന്റെ സന്തതി, അതായത് യേശുവും 1,44,000 പേരും, ചേർന്ന് ‘സകല ജനതകൾക്കും’ അനുഗ്രഹങ്ങൾ കൈവരുത്തും.—റോമ 11:12; ഉൽ 22:18
അബ്രാഹാമിന്റെ സന്തതിയെപ്പറ്റിയുള്ള ഉദ്ദേശ്യം യഹോവ നിറവേറ്റുന്ന വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് എനിക്ക് എന്തു പഠിക്കാം?