വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ അവസാ​നി​പ്പി​ക്കുക

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ അവസാ​നി​പ്പി​ക്കുക

എന്തുകൊണ്ട്‌ പ്രധാനം: ആളുകൾക്കു രക്ഷ കിട്ടണ​മെ​ങ്കിൽ അവർ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കണം. (റോമ 10:13, 14) എന്നാൽ ബൈബിൾ പഠിക്കാൻ സമ്മതി​ക്കുന്ന എല്ലാവ​രും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ തീരു​മാ​നി​ച്ചെ​ന്നു​വ​രില്ല. യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്താൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വരെ സഹായി​ക്കു​മ്പോ​ഴാ​ണു ശുശ്രൂ​ഷ​യി​ലെ നമ്മുടെ സമയം ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ക്കു​ന്നത്‌. ന്യായ​മായ കാലം പഠിച്ചി​ട്ടും ഒരു വിദ്യാർഥി കാര്യ​മായ പുരോ​ഗ​തി​യൊ​ന്നും വരുത്തു​ന്നില്ല എന്നിരി​ക്കട്ടെ. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ആ ബൈബിൾപ​ഠനം നിറു​ത്തി​യിട്ട്‌ യഹോവ തന്നി​ലേ​ക്കും സംഘട​ന​യി​ലേ​ക്കും ആകർഷി​ക്കു​ന്ന​വരെ സഹായി​ക്കാ​നാ​ണു നമ്മൾ ശ്രമി​ക്കേ​ണ്ടത്‌. (യോഹ 6:44) പിന്നീട്‌ എപ്പോ​ഴെ​ങ്കി​ലും ആ വ്യക്തി ‘നിത്യ​ജീ​വന്‌ യോഗ്യ​നാ​ക്കുന്ന തരം മനോ​ഭാ​വം’ കാണി​ച്ചാൽ നമ്മൾ സന്തോ​ഷ​ത്തോ​ടെ ആ ബൈബിൾപ​ഠനം വീണ്ടും തുടങ്ങു​ക​തന്നെ ചെയ്യും.—പ്രവൃ 13:48.

എങ്ങനെ ചെയ്യാം:

  • സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ച​തി​നു വിദ്യാർഥി​യെ അഭിന​ന്ദി​ക്കുക.—1തിമ 2:4.

  • പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യുക.—ലൂക്ക 6:46-49.

  • വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം ചർച്ച ചെയ്‌തിട്ട്‌, പുരോ​ഗതി വരുത്താൻ അദ്ദേഹ​ത്തി​നു തടസ്സമാ​യി നിൽക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ പറയുക.—മത്ത 13:18-23.

  • ബൈബിൾപ​ഠനം അവസാ​നി​പ്പി​ക്കു​ന്ന​തി​ന്റെ കാരണം നയപൂർവം വിശദീ​ക​രി​ക്കു​ക

  • നിങ്ങൾ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ഇടയ്‌ക്കി​ടെ വിളി​ക്കു​ക​യോ സന്ദർശി​ക്കു​ക​യോ ചെയ്യാ​മെ​ന്നും പുരോ​ഗതി വരുത്താൻ ആഗ്രഹി​ക്കു​മ്പോൾ പഠനം വീണ്ടും തുടങ്ങാ​മെ​ന്നും പറയുക

വീഡിയോ കണ്ടിട്ട്‌ താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക:

  • വിദ്യാർഥി പുരോ​ഗതി വരുത്തു​ന്നി​ല്ലെന്ന്‌ ഈ സംഭാ​ഷ​ണ​ത്തിൽനിന്ന്‌ നിങ്ങൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കി​യത്‌?

  • വിദ്യാർഥി മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ തിരി​ച്ച​റി​യാൻ പ്രചാ​രകൻ എങ്ങനെ​യാണ്‌ അദ്ദേഹത്തെ സഹായി​ച്ചത്‌?

  • ഭാവി​യിൽ വീണ്ടും പഠനം തുടങ്ങാ​നുള്ള അവസരം പ്രചാ​രകൻ എങ്ങനെ​യാ​ണു തുറന്നി​ട്ടത്‌?